മഴക്കാലത്ത് തുണികളിൽ കാണുന്ന കരിമ്പൻ കളയാൻ ഇതാ നാല് പൊടിക്കെെകൾ

Published : Jul 08, 2023, 04:09 PM ISTUpdated : Jul 08, 2023, 04:21 PM IST
മഴക്കാലത്ത് തുണികളിൽ കാണുന്ന കരിമ്പൻ കളയാൻ ഇതാ നാല് പൊടിക്കെെകൾ

Synopsis

വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈര്‍പ്പം തുണികളില്‍ തങ്ങി നില്‍ക്കുന്നതാണ് പ്രധാന കാരണം. തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ...

മഴക്കാലമായി കഴി‍ഞ്ഞാൽ തുണി ഉണക്കി എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും തുണികൾ പൂർണമായി ഉണക്കാൻ സാധിച്ചെന്നുവരില്ല. ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിപെടുന്നു.  വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം. തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ...

ഒന്ന്...

ഒരു ടീസ്പൂൺ വെള്ളത്തിൽ ഒരു ടീസ്പൂൺ വിനെഗറും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും മികസ് ചെയ്ത്  എടുക്കുക. ഒരു ബ്രഷ് ഈ വെള്ളത്തിലേക്ക് മുക്കി കരിമ്പൻ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച് അൽപനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് 10 മിനുട്ട് നേരം തുണിയിൽ ഇട്ടേക്കുക. ശേഷം കഴുകി കളയുക.

രണ്ട്...

ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാർഗ്ഗമാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിമ്പന് മുകളിൽ പുരട്ടുക. 10 മിനിറ്റ് ഇത് പുരട്ടുക. അതിനുശേഷം തുണി നന്നായി കഴുകി വെയിലത്ത് ഉണക്കാൻ ഇടുക.

മൂന്ന്...

പുളിച്ച മോരിന് കരിമ്പൻ അകറ്റി നിർത്താൻ മികച്ചൊരു പ്രതിവിധിയാണ്. മോര് നല്ലതുപോലെ പുളിപ്പിച്ച ശേഷം കരിമ്പനുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക. രണ്ടോ മൂന്നോ മണിക്കൂർ അത് തുണിയിൽ പിടിക്കാൻ അനുവദിച്ച ശേഷം കഴുകിക്കളയാം. 

നാല്...

നാരങ്ങയും ഉപ്പുമാണ് മറ്റൊരു പ്രതിവിധി. നാരങ്ങാനീരും ഉപ്പും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കരിമ്പനുള്ള ഭാ​ഗത്ത് തേച്ച് പിടിപ്പിക്കുക. 10 മിനുട്ടിന് ശേഷം കഴുകി കളയുക.

ഡെങ്കിപ്പനി ബാധിച്ചവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

 

PREV
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ