ഈ അ‍ഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം

Web Desk   | Asianet News
Published : Sep 24, 2020, 05:59 PM ISTUpdated : Sep 24, 2020, 06:06 PM IST
ഈ അ‍ഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം

Synopsis

ശരീരഭാരം കുറയ്ക്കാനും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധൻ ഷെറിൻ സാലിസ് പറയുന്നു.

അടിവയറ്റിലെ കൊഴുപ്പ് നിസാരമായി കാണേണ്ട ഒന്നല്ല. വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഏറെ അപകടകാരിയാണ്. ഇത് പ്രമേഹം, ഹൃദ്രോഗം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാനും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധൻ ഷെറിൻ സാലിസ് പറയുന്നു...

ഒന്ന്..

ഒരു വ്യക്തി സമ്മർദ്ദത്തിലാകുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാനസിക സമ്മർദ്ദം കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നും. ഇത് കുടവയറിനും അമിതവണ്ണത്തിനുമുള്ള ഒരു പ്രധാന കാരണമാണ്. സ്ത്രീകളുടെ കാര്യത്തിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. സമ്മർദ്ദം മറികടക്കാൻ യോഗയും ധ്യാനവും പരിശീലിക്കാം. ലളിതമായ ശ്വസന വ്യായാമങ്ങൾ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു.

രണ്ട്...

ഒരു വ്യായാമവുമില്ലാതെ അമിതവണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും കുറച്ചുസമയം നടക്കുകയും ചെയ്താൽ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാം.

 

 

മൂന്ന്...

കാർബോ ഹൈഡ്രോറ്റ് അഥവാ അന്നജമാണ് കുടവയറിനും അമിതവണ്ണത്തിനും ഇടയാക്കുന്നത്.  പഞ്ചസാര എന്നിവയുടെ ഉപയോഗം ശരീരത്തിന് ഏറെ ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുകയും ചെയ്യും. പഞ്ചസാര അമിത അളവിൽ ഉപയോഗിക്കുന്ന ശീതള പാനീയങ്ങളും കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകും.

നാല്...

ഉറക്കമില്ലായ്മ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, അലസത, അമിതമായ വിശപ്പ് എന്നിവയ്ക്കും കാരണമാകും. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.

അഞ്ച്...

ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകുന്നു. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കുകയും പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുന്നതിനും കാരണമാകും. 

വണ്ണം കുറയ്ക്കാന്‍ പച്ചവെള്ളം; എങ്ങനെയെന്ന് പറയാം...

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ