ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ചില വഴികള്‍...

By Web TeamFirst Published Mar 21, 2019, 7:03 PM IST
Highlights

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. 


ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ് കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും സഹായിക്കുന്ന, വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെക്കുറിച്ചാണ് ചുവടെ വിവരിക്കുന്നത്...

കുറച്ച് കറിവേപ്പില അരച്ചെടുത്ത്, അതിലേക്ക് കുറച്ച് ഇഞ്ചി ചെറുതായി അരിഞ്ഞു ചേര്‍ക്കുക. ഈ മിശ്രിതം, മോരില്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും.

ഇനി കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം...

ഒന്ന്...

കറിവേപ്പിലയരച്ച് ഒരു മുട്ടയുടെ പകുതി വലുപ്പത്തില്‍ ഉരുട്ടി അതിരാവിലെ ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നത് തടയും.

രണ്ട്...

 ഏലക്കാ പൊടി ജീരക കഷായത്തില്‍ ചേര്‍ത്ത് തുടര്‍ച്ചയായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതുമൂലമുള്ള ശാരീരിക അവശതകള്‍ക്ക് നല്ല ശമനം ലഭിക്കും.

മൂന്ന്...

ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്‌ട്രോള്‍ നന്നായി നിയന്ത്രിക്കാനാകും.


 

click me!