ഉറങ്ങുന്നതിനു മുമ്പ് ചെറി ജ്യൂസ് കുടിക്കുന്നത് കടുത്ത വീക്കം തടയാൻ സഹായിച്ചേക്കാം. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വീക്കം കുറയ്ക്കുന്നതിനും ചെറി സഹായകമാണ്.
ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രമേഹം, രക്താതിമർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വരികയാണ്. പ്രധാന കാരണം വീക്കം ആണ്. വിട്ടുമാറാത്ത വീക്കം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രകൃതിദത്ത പരിഹാര ചെയ്യുന്നതാണ് നല്ലത്. അതിലൊന്നാണ് ചെറി ജ്യൂസ്.
ഉറങ്ങുന്നതിനുമുമ്പ് ചെറി ജ്യൂസ് കുടിക്കുന്നത് കടുത്ത വീക്കം തടയാൻ സഹായിച്ചേക്കാം. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വീക്കം കുറയ്ക്കുന്നതിനും ചെറി സഹായകമാണ്. ചെറി ജ്യൂസിൽ ആന്തോസയാനിനുകൾ എന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തിനെതിരെ പ്രവർത്തിക്കുന്നു.
ചെറി ജ്യൂസിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ ഉണ്ടെന്ന് മാത്രമല്ല, മെലറ്റോണിൻ കൂടുതലായതിനാൽ ഇത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. ചെറി ജ്യൂസിന്റെ വീക്കം കുറയ്ക്കുന്നതിനുള്ള ഗുണപരമായ ഫലം, ജ്യൂസിന്റെ ഗുണനിലവാരം, ഉപയോഗിക്കുന്ന ചെറികളുടെ തരം, എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
വീക്കം ചെറുക്കുന്നതിന് ഫലപ്രദമായ ചെറി ജ്യൂസ് തയ്യാറാക്കാൻ ഏറ്റവും അനുയോജ്യമായ ചെറികളാണ് (പ്രൂണസ് സെറാസസ്). കാരണം ഇവ മധുരമുള്ള ചെറികളേക്കാൾ മികച്ചതാണ്. അതിന്റെ ഉയർന്ന പോഷകമൂല്യവും ആന്റിഓക്‌സിഡന്റുകൾ, ആന്തോസയാനിനുകൾ, മെലറ്റോണിൻ എന്നിവയാൽ വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നു.
ആന്തോസയാനിനുകൾ, പോളിഫിനോളുകൾ. എലാജിക് ആസിഡ്, ക്ലോറോജെനിക് ആസിഡ് എന്നിവ വീക്കം തടയുന്ന മരുന്നുകളായി പ്രവർത്തിക്കുകയും ശരീരത്തിലെ കോശ, ഉപാപചയ തലങ്ങളിൽ ആന്റിഓക്‌സിഡന്റ് ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.ചെറി ജ്യൂസ് ആവശ്യമുള്ള അളവിൽ കഴിക്കുമ്പോൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ കഴിയുമെന്ന് ന്യൂട്രിയന്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.


