ശരീരത്തിലെ അമിത വിയർപ്പും ദുർഗന്ധവും കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ

Published : Feb 19, 2025, 02:04 PM IST
ശരീരത്തിലെ അമിത വിയർപ്പും ദുർഗന്ധവും കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ

Synopsis

വിയർക്കുന്ന കക്ഷങ്ങളും ശരീര ദുർഗന്ധവും ജീവിതത്തിൻ്റെ സ്വാഭാവിക ഭാഗമാണ്. എന്നാൽ എന്തുകൊണ്ടാണ് അവ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അമിത വിയർപ്പ് ചില അണുബാധയ്ക്ക് ഇടയാക്കുമെന്ന് നമമി അഗർവാൾ പറയുന്നു. 

രാവിലെ ജോലിക്ക് പോയി തിരികെ വീട്ടിലെത്തുമ്പോൾ കക്ഷത്തിലെ ​​​ദുർ​ഗന്ധം അതിരൂക്ഷമായിരിക്കും. കക്ഷത്തിലെ ദുർ​ഗന്ധം മാറ്റാൻ പലരും ബോഡി പെർഫ്യൂം ഉപയോ​ഗിക്കാറുണ്ട്. എന്നിട്ട് ചിലർക്ക് ദുർ​ഗന്ധം മാറുകയില്ല. വേനൽക്കാലത്താണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. ശരീരത്തിലെ ദുർ​ഗന്ധം അകറ്റുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ ന്മാമി അഗർവാൾ  അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. 
 
വിയർക്കുന്ന കക്ഷങ്ങളും ശരീര ദുർഗന്ധവും ജീവിതത്തിൻ്റെ സ്വാഭാവിക ഭാഗമാണ്. എന്നാൽ എന്തുകൊണ്ടാണ് അവ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അമിത വിയർപ്പ് ചില അണുബാധയ്ക്ക് ഇടയാക്കുമെന്ന് നമമി അഗർവാൾ പറയുന്നു. നമ്മുടെ ശരീരത്തിൽ രണ്ട് തരം വിയർപ്പ് ഗ്രന്ഥികളുണ്ടെന്ന് ന്മാമി അഗർവാൾ പറയുന്നു.

എക്രിൻ ഗ്രന്ഥികൾ

എക്രിൻ ഗ്രന്ഥികൾ ശരീരത്തിലുടനീളം കാണപ്പെടുന്ന മണമില്ലാത്തതുമായ വിയർപ്പ് ഉത്പാദിപ്പിക്കുന്നു. ഇത് താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു.

അപ്പോക്രൈൻ ഗ്രന്ഥികൾ

അപ്പോക്രൈൻ ഗ്രന്ഥികൾ  കക്ഷങ്ങളും ഞരമ്പുകളും പോലുള്ള ഭാഗങ്ങളിൽ വിയർപ്പ് പുറപ്പെടുവിക്കുന്നു.  ഇത് അണുബാധയ്ക്ക് മാത്രമല്ല ​ദുർ​ഗന്ധത്തിനും ഇടയാക്കും. സമ്മർദ്ദം, ഭക്ഷണക്രമം, ഹോർമോണുകൾ, ശുചിത്വം തുടങ്ങിയ ഘടകങ്ങളെല്ലാം ദുർഗന്ധം കുറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുവെന്നും അവർ പറയുന്നു. ശരീരത്തിലെ അമിത വിയർപ്പും ദുർഗന്ധവും കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളെ കുറിച്ച്  ന്മാമി അഗർവാൾ പറയുന്നു.

ഒന്ന്

എരിവുള്ള ഭക്ഷണങ്ങൾ, കഫീൻ, മദ്യം എന്നിവ അമിത വിയർപ്പിന് ഇടയാക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീര ദുർഗന്ധം വർദ്ധിപ്പിക്കും. അതിനാൽ ശരീരത്തെ സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്ന ജലാംശം നൽകുന്ന ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക.

രണ്ട്

വിയർപ്പ് ആഗിരണം ചെയ്യാനും ചർമ്മത്തെ തണുപ്പുള്ളതാക്കുന്നതിനും കോട്ടൺ തുണികൾ അല്ലെങ്കിൽ ഈർപ്പം വലിച്ചെടുക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. കാരണം അവ ചൂടും ഈർപ്പവും നിലനിർത്തും. ഇത് ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളിലേക്ക് നയിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം