ആർത്തവദിനങ്ങളിലെ വേദന കുറയ്ക്കാൻ ചെയ്യേണ്ടത്?

Published : Feb 28, 2024, 09:55 PM IST
ആർത്തവദിനങ്ങളിലെ വേദന കുറയ്ക്കാൻ ചെയ്യേണ്ടത്?

Synopsis

നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പു, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്.  

ആർത്തവസമയത്ത് പലതരത്തിലുള്ള അസ്വസ്ഥകളുണ്ടാകാം. വയറുവേദന, ഛർദ്ദി, നടുവേദന ഇങ്ങനെ പല പ്രശ്നങ്ങൾ.ആർത്തവസമയത്ത് മലബന്ധ പ്രശ്നവും വളരെ സാധാരണമാണ്. ആർത്തവത്തിന്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലാണ് ആർത്തവ വേദന കൂടുതലായി അനുഭവിക്കുന്നു. 

നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്.

ആർത്തവ സമയത്തുണ്ടാകുന്ന ഓരോ വേദനയുടെ കാഠിന്യം പലരിലും പല തരത്തിലായിരിക്കും. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. 

ഉയർന്ന തോതിലുള്ള പ്രോസ്റ്റാഗ്ലാൻഡിൻ മൂലമാണ് വേദന അനുഭവപ്പെടുന്നത്. ഇത് ഫൈബ്രോയിഡുകൾ, എൻഡോമെട്രിയോസിസ് അല്ലെങ്കിൽ അണ്ഡാശയ സിസ്റ്റ് തുടങ്ങിയ ചില പാത്തോളജികളിലേക്ക് നയിച്ചേക്കാമെന്നും പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. ജാഗൃതി വർഷ്ണി പറഞ്ഞു. നേരിയതോ മിതമായതോ ആയ വേദനയ്ക്ക് വേദന സംഹാരികൾ കഴിക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. 

ആർത്തവവേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യേണ്ട കാര്യങ്ങൾ...

ധാരാളം വെള്ളം കുടിക്കുക.
തക്കാളി, സരസഫലങ്ങൾ, പൈനാപ്പിൾ, ഇഞ്ചി, ഇലക്കറികൾ, ബദാം, വാൽനട്ട് തുടങ്ങിയ ആൻറി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ കഴിക്കുക.
വിറ്റാമിൻ ഡി, ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക.
അടിവയറിൻ്റെ ഭാഗത്ത് ചൂട് പിടിക്കുക.

കുട്ടികളിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുന്ന 5 ലക്ഷണങ്ങൾ

 

PREV
click me!

Recommended Stories

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും
പ്രോസ്റ്റേറ്റ് വീക്കം ; പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്