Asianet News MalayalamAsianet News Malayalam

കുട്ടികളിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുന്ന 5 ലക്ഷണങ്ങൾ

വിറ്റാമിൻ ഡി കുറവുള്ള കുട്ടികൾക്ക് ബലഹീനതയോ പേശികളിൽ വേദനയോ അനുഭവപ്പെടാം. മറ്റൊന്ന്, വിറ്റാമിൻ ഡിയുടെ കുറവ് കുട്ടികളിൽ റിക്കറ്റിന് കാരണമാകുകയും എല്ലുകൾ ദുർബലമാവുന്നതിനും ഇടയാക്കും. 

symptoms of vitamin d deficiency in children
Author
First Published Feb 28, 2024, 9:21 PM IST

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡി. കാരണം ഇത് ആരോഗ്യകരവും ശക്തവുമായ അസ്ഥികൾക്കായി സഹായിക്കുന്നു. മത്സ്യം പോലുള്ള ചില ഭക്ഷണങ്ങളിൽ മാത്രമേ സ്വാഭാവികമായും വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളൂ. വിറ്റാമിൻ ഡിയുടെ അഭാവം കുട്ടികളിൽ റിക്കറ്റ് പോലുള്ള അസ്ഥി പ്രശ്നങ്ങൾക്കും ഓസ്റ്റിയോമലാസിയ എന്നറിയപ്പെടുന്ന അസ്ഥി വേദനയ്ക്കും കാരണമാകും. കുട്ടികളിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ...

ഒന്ന്...

വിറ്റാമിൻ ഡി കുറവുള്ള കുട്ടികൾക്ക് ബലഹീനതയോ പേശികളിൽ വേദനയോ അനുഭവപ്പെടാം. മറ്റൊന്ന്, വിറ്റാമിൻ ഡിയുടെ കുറവ് കുട്ടികളിൽ റിക്കറ്റിന് കാരണമാകുകയും എല്ലുകൾ ദുർബലമാവുന്നതിനും ഇടയാക്കും. 

രണ്ട്...

ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിച്ചില്ലെങ്കിൽ അത് വിളറിയ ചർമ്മത്തിന് കാരണമാകും. വിറ്റാമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന ചുവന്ന രക്താണുക്കളുടെ കുറവും ഇതിന് കാരണമാകുന്നു.

മൂന്ന്...

വിറ്റാമിൻ ഡി കുറഞ്ഞാൽ കുട്ടികളിൽ ഭാരക്കുറവ് ഉണ്ടാകാം. കൂടാതെ ഇത് രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കും. കുട്ടിയിൽ ഭക്ഷണ ശീലങ്ങളിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കുക.

നാല്...

വിറ്റാമിൻ ഡിയുടെ കുറവ് ഉറക്കക്കുറവിനുള്ള സാധ്യത വർദ്ധിപ്പിക്കും. മെലറ്റോണിനെ നിയന്ത്രിക്കുന്നതിൽ വിറ്റാമിൻ ഡിക്കും പങ്കുണ്ട്. ശരീരത്തിൻ്റെ ഉറക്കചക്രം നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ.

അഞ്ച്...

വിറ്റാമിൻ ഡി കുറവായ കുട്ടികളിൽ പലപ്പോഴും എല്ലുകൾക്കും പേടികൾക്കും വേദന അനുഭവപ്പെടാം.  കാരണം ശരീരത്തിൽ വിറ്റാമിൻ ഡി വളരെ കുറവായതിനാൽ കുട്ടികളിൽ റിക്കറ്റുകൾക്ക് കാരണമാകുന്ന മൃദുവായ അസ്ഥി പ്രശ്നങ്ങൾക്ക് കാരണമാകും. കുട്ടിക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടും. ഇതെല്ലാം ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് സൂചിപ്പിക്കുന്നു.

അവളെ സുരക്ഷിതയാക്കിയ ശേഷം വിവാഹമോചനം ; വായിക്കാം ഈ കുറിപ്പ്

 

Latest Videos
Follow Us:
Download App:
  • android
  • ios