Chapped Lips : മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാം; ചെയ്യേണ്ടത്...

Web Desk   | others
Published : Feb 06, 2022, 09:37 PM IST
Chapped Lips : മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാം; ചെയ്യേണ്ടത്...

Synopsis

ചുണ്ടിലെ ചര്‍മ്മത്തില്‍ 'ഓയില്‍' ഗ്രന്ഥിയില്ല. അതിനാല്‍ ചുണ്ടില്‍ എണ്ണമയം എപ്പോഴും ഉണ്ടായിരിക്കുകയുമില്ല. തണുപ്പ് കാലം ആകുമ്പോള്‍ ചുണ്ടിലെ തൊലി, വരണ്ടുപോവുകയാണ്. ഇത് പിന്നീട് പാളികളായി അടര്‍ന്നുപോരികയും ചെയ്യുന്നു

ഓരോ കാലാവസ്ഥയും മാറുന്നതിന് ( Climate Change ) അനുസരിച്ച് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ( Health Issues) നമ്മെ അലട്ടാം. അത്തരത്തില്‍ മഞ്ഞുകാലത്ത് ( Winter Season ) കാര്യമായി ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത് ( Chapped Lips). 

ചുണ്ടിലെ ചര്‍മ്മത്തില്‍ 'ഓയില്‍' ഗ്രന്ഥിയില്ല. അതിനാല്‍ ചുണ്ടില്‍ എണ്ണമയം എപ്പോഴും ഉണ്ടായിരിക്കുകയുമില്ല. തണുപ്പ് കാലം ആകുമ്പോള്‍ ചുണ്ടിലെ തൊലി, വരണ്ടുപോവുകയാണ്. ഇത് പിന്നീട് പാളികളായി അടര്‍ന്നുപോരികയും ചെയ്യുന്നു. 

കാലാവസ്ഥയ്ക്ക് പുറമെ വൈറ്റമിന്‍ കുറവ്, സോപ്പ്, പൗഡര്‍, മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ മുഖേനയും ചുണ്ട് വരണ്ട് പൊട്ടാം. അതുപോലെ തന്നെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമെത്തുന്നില്ലെങ്കിലും ചുണ്ട് 'ഡ്രൈ' ആകാം. ഏതായാലും മഞ്ഞുകാലത്ത് ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ ചെയ്യാവുന്ന ചില ടിപ്‌സ് ഒന്ന് അറിഞ്ഞുവയ്ക്കാം. 

ഒന്ന്...

ഒലിവ് ഓയില്‍ വരണ്ട ചര്‍മ്മത്തിന് നല്ലൊരു പരിഹാരമാണ്. ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ചുണ്ടിന് ആവശ്യമായ പോഷണം നല്‍കാന്‍ സഹായിക്കും. ചുണ്ടില്‍ ഒലിവ് ഓയില്‍ പുരട്ടുന്നത് ഭംഗി കൂട്ടാനും സഹായിക്കും. 

രണ്ട്...

നാരങ്ങാനീര് തേക്കുന്നതും ചുണ്ടിലെ വരള്‍ച്ചയകറ്റാന്‍ സഹായകമാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി ചര്‍മ്മത്തിന് പൊതുവില്‍ നല്ലതാണ്. അതുപോലെ നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്. 

മൂന്ന്...

മിക്ക വീടുകളിലും എപ്പോഴും ഉണ്ടാകുന്നൊരു ചേരുവയാണ് നെയ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ നെയ്യ് സഹായിക്കുന്നു. നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത്  ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കാനും സഹായകമാണ്. 

നാല്...

പാല്‍ തേക്കുന്നതും ചുണ്ടിന് വളരെ നല്ലതാണ്. പാലിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചുണ്ടിലെ വരള്‍ച്ച തടയാന്‍ സഹായിക്കും. ചുണ്ടിലെ മൃതചര്‍മ്മം നീക്കിയ ശേഷമാണ് പാല്‍ പുരട്ടേണ്ടത്. പതിനഞ്ച് മിനുറ്റിന് ശേഷം കഴുകിക്കളയുകയും ചെയ്യാം.

Also Read:- മഞ്ഞുകാലത്ത് ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ ചെയ്യേണ്ടത്...

PREV
click me!

Recommended Stories

Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക
സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു