കൂർക്കംവലി അകറ്റാൻ പരീക്ഷിക്കാം ഈ എളുപ്പവഴികൾ...

By Web TeamFirst Published Jan 17, 2023, 10:38 AM IST
Highlights

അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും. 

കൂർക്കംവലി പലർക്കും വലിയ പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും. 

കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ പുകവലിയും ഒഴിവാക്കാം. 

രണ്ട്...

ഉറങ്ങാൻ കിടക്കുന്ന രീതികളില്‍ മാറ്റം വരുത്തുന്നതും നല്ലതാണ്. വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും.

മൂന്ന്...

മൂക്കടപ്പും ജലദോഷവും ഉള്ളവരിലും കൂര്‍ക്കംവലി കാണാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ സ്വാഭാവികമായും ശ്വാസേച്ഛാസത്തിന് തടസ്സം നേരിടാം. അതിനാല്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൃത്യമായി ചികിത്സ തേടാം. 

നാല്...

കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്‌നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് അമിത വണ്ണമാണ്. വണ്ണം കുറച്ചാൽ കൂർക്കംവലിയും കുറയാം. 

അഞ്ച്...

ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം.

ആറ്... 

നിര്‍ജലീകരണം കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കാം. 

Also Read: ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്; ആരംഭത്തിൽ തന്നെ ഈ രോഗലക്ഷണങ്ങൾ തിരിച്ചറിയാം

click me!