ഇരട്ടക്കുട്ടികളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്ര​ദ്ധിക്കാം

Published : Oct 10, 2022, 05:42 PM IST
ഇരട്ടക്കുട്ടികളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്ര​ദ്ധിക്കാം

Synopsis

ഇരട്ടക്കുട്ടികള്‍ പൊതുവെ മാസം തികയുന്നതിനു മുമ്പു ജനിക്കാം. അവരുടെ ഭാരം സാധാരണ കുഞ്ഞുങ്ങളുടേതിലും കുറവുമായിരിക്കും. കുഞ്ഞിനു മുലപ്പാലും കുപ്പിപ്പാലും കൂടുതല്‍ വേണ്ടിവരികയും ചെയ്യും. 

ഇരട്ടക്കുട്ടികളെ ഒന്നിച്ചു വളർത്തി വലുതാക്കുന്നത് കുറച്ചു സങ്കീർണമാണ്. ഇരട്ടക്കുട്ടികൾ പൊതുവെ മാസം തികയുന്നതിനു മുമ്പു ജനിക്കാം. അവരുടെ ഭാരം സാധാരണ കുഞ്ഞുങ്ങളുടേതിലും കുറവുമായിരിക്കും. കുഞ്ഞിനു മുലപ്പാലും കുപ്പിപ്പാലും കൂടുതൽ വേണ്ടിവരികയും ചെയ്യും. 

ഇരട്ടക്കുട്ടികൾ പൊതുവെ സാമ്യമുള്ള ഐഡന്റിക്കൽ ട്വിൻസും വളരെ വ്യത്യസ്തരായ നോൺഐഡന്റിക്കൽ ട്വിൻസും ആയിട്ടാവും കാണപ്പെടുക. ഐഡന്റിക്കൽ ട്വിൻസ് ആണെങ്കിൽ അവരെ ഒന്നായി കണ്ട് ഒരേ തരം വസ്ത്രവും കളിപ്പാട്ടങ്ങളും ഒരേ തരത്തിൽ ശ്രദ്ധയും നൽകിയാൽ മതിയാവും. പക്ഷേ, അവർ എത്ര സാമ്യമുള്ളവരായി കാണപ്പെടുന്നുവോ അത്രയും വ്യത്യാസങ്ങൾ വച്ചുപുലർത്തുന്നവരും ആയിരിക്കും. ഇരട്ടക്കുട്ടികളെ വളർത്തുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത്...

ഒന്ന്...

'ഇരട്ടക്കുഞ്ഞുങ്ങളാണെങ്കിൽ അവർക്ക് നൽകുന്ന ഭക്ഷണത്തിലാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ആറ് മാസം വരെ നിർബന്ധമായും മുലപ്പാൽ നൽകുക. ഒരു കുഞ്ഞിന് ഭക്ഷണം പോകുമ്പോൾ മറ്റേ കുഞ്ഞിനും നൽകുക. രണ്ടാൾക്കും ഒരേ സമയം ഭക്ഷണം നൽകുക...' - ശിശുരോഗ വിദഗ്ധയും റൈസിംഗ് ട്വിൻസ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡോ. ഷെല്ലി ഫ്ലെയ്‌സ് പറഞ്ഞു. 

രണ്ട്...

കുഞ്ഞുങ്ങളെ ഒരേ ഷെഡ്യൂളിൽ എത്തിക്കാൻ സഹായിക്കുന്നതിന് ചാർട്ട് തയ്യാറാക്കുക. എപ്പോൾ ഭക്ഷണം നൽകുന്നു,എത്ര മണിക്കൂർ ഉറങ്ങുന്ന, കളിക്കുന്നതിനുള്ള സമയം എന്നിവയെല്ലാം ചർച്ച് ചെയ്ത് വയ്ക്കുക. രണ്ട് കുഞ്ഞുങ്ങൾക്കും ഒരുമിച്ച് ഭക്ഷണം നൽകുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരാൾക്ക് മുലപ്പാൽ നൽകാനും മറ്റേ കുഞ്ഞിന് കുപ്പിയിൽ ഭക്ഷണം നൽകാനും തിരഞ്ഞെടുക്കുക.

മൂന്ന്...

കുട്ടികൾക്ക് ശരിയായ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. കുട്ടികൾക്ക് ഉറക്കം കുറയുന്നത് ഏകാഗ്രത കുറയ്ക്കുന്നതിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. കൃത്യമായ ഉറങ്ങാൻ അഞ്ചു വയസിനു മുമ്പു തന്നെ കുട്ടികളെ ശീലിപ്പിക്കുന്നതാണ് ഉത്തമം. ഉറക്കക്കുറവ് കുട്ടികളുടെ സ്കൂളിലെ പെരുമാറ്റരീതികളെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നും ഗവേഷകർ പറയുന്നു. 

നാല്...

ഇരുകുട്ടികളെയും തമ്മിൽ താരതമ്യം ചെയ്യാതിരിക്കുക. ഒരേ വയറ്റിലാണ് കിടന്നതെങ്കിലും ഒരേ രൂപമാണെങ്കിലും ഇവരുടെ താൽപര്യങ്ങളും കഴിവുകളും വ്യത്യസ്തമായേക്കാം. അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക.

അഞ്ച്...

കുട്ടികളെ ഒരുമിച്ചിരുത്താൻ ശ്രദ്ധിക്കുക. ഇവരെ കുളിപ്പിക്കുന്നതും ഉറക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം ബുദ്ധിമുട്ടാണെങ്കിലും ഒരേ സമയത്ത് തന്നെ ചെയ്യുന്നതാണ് നല്ലത്. കുഞ്ഞുങ്ങൾ തമ്മിൽ സൗഹാർദമുണ്ടാകാനും ഇത് സഹായിക്കും. കൂടാതെ അവരുടെ മാനസികരോ​ഗ്യവും മെച്ചപ്പെടുത്താം. 

എന്താണ് യഥാർത്ഥത്തിൽ വാടകഗർഭധാരണം? അറിയേണ്ടതെല്ലാം...

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?