പുകവലിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഈ അഞ്ച് കാര്യങ്ങൾ അറിയാതെ പോകരുത്

By Web TeamFirst Published Jun 3, 2020, 12:16 PM IST
Highlights

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. കരള്‍ രോഗം, രക്തസമ്മർദ്ദം കൂടുന്നതിനും മറ്റ് പല രോഗങ്ങള്‍ക്കും പുകവലി കാരണമാകുന്നു. 

പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരികയാണ്.  ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് 'ലോകാരോഗ്യസംഘടന' വ്യക്തമാക്കുന്നത്. കരള്‍ രോഗം, രക്തസമ്മർദ്ദം കൂടുന്നതിനും മറ്റ് പല രോഗങ്ങള്‍ക്കും പുകവലി കാരണമാകുന്നു. പുകവലി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നത്
എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ഉത്തരാഖണ്ഡിലെ 'ദി മെഡിസിറ്റി ' ആശുപത്രിയിലെ പൾമണറി മെഡിസിൻ വിഭാ​ഗം മേധാവി ഡോ. ബൊർനാലി ദത്ത.

ഒന്ന്...

പുകവലി പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ പലതരം അർബുദ സാധ്യതകൾ (ശ്വാസകോശം, വായ, അന്നനാളം, ശ്വാസനാളം, മൂത്രസഞ്ചി, പാൻക്രിയാസ്, വൃക്ക) വർദ്ധിപ്പിക്കുന്നു. ഇത് സ്ത്രീകളിൽ 'സെർവിക്കൽ കാൻസർ‌' ഉണ്ടാകുന്നതിന് കാരണമാകും. 

രണ്ട്...

ഗർഭാവസ്ഥയിൽ പുകവലിക്കുന്നത് ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുന്നു. ജനിക്കുന്ന കുഞ്ഞിന് ഭാരക്കുറവ്, മാസംതികയുംമുമ്പുള്ള പ്രസവം, ശിശുമരണം തുടങ്ങിയവയാണ് ഗര്‍ഭിണികളില്‍ പുകവലിമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍. 

മൂന്ന്...

പുകവലി അബോർഷനുളള സാധ്യതയും കുഞ്ഞിന്റെ ജനനത്തിലെ സങ്കീർണതകൾ വർധിപ്പിക്കുകയും ചെയ്യും.പുരുഷന്മാരെപ്പോലെ പുകവലി സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

നാല്...

പുകവലി സ്ത്രീകളിൽ കൂടുതൽ പ്രായം തോന്നിക്കുന്നതിന് കാരണമാകുന്നു. പുകവലിക്കുന്ന സ്ത്രീകൾക്ക് നേരത്തെ ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്.

അഞ്ച്...

പുകവലി രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്നു. മാത്രമല്ല അണുബാധയ്ക്കുള്ള പ്രതികരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. 

ശ്വാസകോശ രോഗങ്ങളും കൊവിഡ് പ്രതിസന്ധിയും....

click me!