
പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ആര്‍ത്തവ സമയത്ത് ശാരീരിക വൃത്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് ആര്‍ത്തവ ശുചിത്വ ദിനമാണ്( Menstrual Hygiene Day). ആർത്തവശുചിത്വത്തെപ്പറ്റി പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ല.
ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വെച്ചാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. ആർത്തവശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം
1. ആർത്തവ ദിനങ്ങളിൽ പ്രത്യേകമായി ഒരു അടിവസ്ത്രം അധികം കരുതുക.
2. കറ പുരണ്ട അടിവസ്ത്രം തന്നെ അധികം നേരേ ധരിക്കുന്നത് വൃത്തികരമല്ല. സ്കൂളില്‍ പോകുന്ന കുട്ടികള്‍ ഒരു അടിവസ്ത്രം, പാഡ് എന്നിവ അധികം കരുതുക.
3. ആർത്തവ രക്തം ശരീരത്തിന് പുറത്ത് വന്ന് കഴിഞ്ഞാൽ അതിന്‍റെ തീക്ഷ്ണത കൂടും. ഇത് അണുബാധ അടക്കമുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ പാഡുകൾ അധികനേരം ഉപയോഗിക്കാതിരിക്കുക. 4-5 മണിക്കൂറുകൾ കൂടുമ്പോൾ പാഡ് മാറ്റുക.
4. ആർത്തവ ദിനങ്ങളിൽ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ശുദ്ധജലം ഉപയോഗിച്ച് തന്നെ കഴുകുക.
5. സാനിറ്ററി നാപ്കിനുകളുടെ നിർമ്മാർജ്ജനവും ഒരു പ്രധാന പ്രശ്നാണ്. ഉപയോഗിച്ച പാഡുകൾ നന്നായി പൊതിഞ്ഞ് വേണം ഉപേക്ഷിക്കാൻ.
6. തുണി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ മൂന്നോ നാലോ മണിക്കൂർ കൂടുമ്പോൾ തുണി മാറ്റുക. ഉപയോഗിച്ച തുണി നന്നായി കഴുകുക. സോപ്പിന്‍റെ പത പോകും വരെ വെള്ളത്തിൽ കഴുകുക. നല്ല വെയിലും കാറ്റും ഉള്ളിടത്ത് ഉണക്കുക. പൂപ്പൽ ബാധ തടയാൻ ഈ രീതി സഹായിക്കും. അടിവസ്ത്രങ്ങളുടെ കാര്യവും ഇതുപോലെ തന്നെ ശ്രദ്ധിക്കണം.
7. Menstrual cup ഉപയോഗിക്കുന്നവർ നിശ്ചിത സമയത്തിൽ കൂടുതൽ അത് ശരീരത്തിനുള്ളിൽ വെക്കരുത്.
8. സ്വകാര്യഭാഗങ്ങളുടെ സമീപമുള്ള രോമങ്ങൾ ആര്‍ത്തവദിനങ്ങളില്‍ നീക്കം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam