ഇന്ന് സെപ്തംബര്‍ 22; റോസാപ്പൂക്കളുടെ ദിനം !

By Web TeamFirst Published Sep 22, 2019, 10:38 AM IST
Highlights

സെപ്തംബര്‍ 22 ലോക റോസ് ദിനമായാണ് ആചരിക്കുന്നു. എന്താണ്  'റോസ് ഡേ' എന്ന് ഇന്നും പലര്‍ക്കും അറിയില്ല. 

സെപ്തംബര്‍ 22 ലോക റോസ് ദിനമായാണ് (World Rose Day ) ആചരിക്കുന്നു. എന്താണ്  'റോസ് ഡേ' എന്ന് ഇന്നും പലര്‍ക്കും അറിയില്ല. വാലന്‍ന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറച്ചെ പലര്‍ക്കും അറിവുളളു. എന്നാല്‍ ഇന്ത്യയില്‍ ഇന്ന്, ഈ ദിനം അര്‍ബുദ രോഗികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ക്യാന്‍സര്‍ ബാധിതരായവര്‍ക്ക്  സന്തോഷവും ആശ്വാസവും പകരുന്നതിനായാണ് ലോക് റോസ് ദിനം ആചരിക്കുന്നത്. 

ഈ ദിവസം എല്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും സൂചകമായി റോസാപ്പൂവ് നല്‍കും. ക്യാന്‍സര്‍ രോഗത്തെ കുറിച്ചൊരു അവബോധവും ഈ ദിനം സൂചിപ്പിക്കുന്നു. ക്യാന്‍സർ എന്ന അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ഇത് എന്നും ആളുകളില്‍ എത്തിക്കുകയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ലോകത്ത് പലയിടത്തും പലദിവസങ്ങളിലാണ് റോസ് ദിനം ആചരിക്കുന്നത്.  സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ സാന്‍റാ ഇന്‍റര്‍നാഷണല്‍ ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് റോസ് ദിനമാചരിക്കണമെന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ലയണ്‍സ് ക്ളബ്ബുകള്‍ ഏപ്രില്‍ 17ന് റോസ് ദിനം ആചരിക്കുന്നതിനായി മാറ്റിവച്ചിരിക്കുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള റോസ് ദിന പരിപാടിയില്‍ ഇന്ത്യയില്‍ ഒട്ടുക്കുമുള്ള ആളുകള്‍ പങ്കു ചേരുന്നു. എല്ലാ ആശുപത്രികളിലും റോസ് പൂച്ചെണ്ടുകള്‍ എത്തുന്നു. ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും മാത്രമല്ല വി.ഐ.പി കളും സ്കൂള്‍ കുട്ടികളുമെല്ലാം ഇതില്‍ പങ്കാളികളാവുന്നു.

അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 22 അര്‍ബുദ രോഗികളുടെ പ്രിയപ്പെട്ട ദിനമാണ് - റോസാപ്പൂക്കളുടെ ദിനം. കാനഡയില്‍ രക്താര്‍ബുദബാധിതയായ 12 വയസ്സുകാരി മെലിന്‍റെ റോസിന്‍റെ ഓര്‍മ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.


 

click me!