
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ. പതിവായി വെയിലേൽക്കുന്നവരുടെ ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാകാൻ സാധ്യത ഏറെയാണ്.
തക്കാളിയിൽ ധാരാളം വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിൽ സൂര്യാഘാതം ഏൽക്കുന്നത് കുറയ്ക്കുന്നു. ചർമ്മ സംരക്ഷണത്തിന് തക്കാളി കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. തക്കാളിയിൽ വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവും നിലനിർത്തുന്നു.
ഒന്ന്...
രണ്ട് ടീസ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലുമൊക്കെ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. മുഖത്തെ കരുവാളിപ്പ് അകറ്റാനും ചർമ്മം മോയ്സ്ചറൈസ് ചെയ്യാനും ഇത് സഹായിക്കും.
വേനൽക്കാലത്തെ ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ വീട്ടിലുണ്ട് പരിഹാരം
രണ്ട്....
തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയാം. ഈ പാക്ക് മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
മൂന്ന്...
തക്കാളി നീരും നാരങ്ങാനീരും സമം ചേർത്തുള്ള മിശ്രിതത്തിലേക്ക് കുറച്ച് തേൻ ചേർക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ എണ്ണമയത്തെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
നാല്...
തക്കാളി നീരിലേക്ക് വെള്ളരിക്കയുടെ നീരും തേനും സമം ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
അഞ്ച്...
തക്കാളിയും അൽപം പാലും മിക്സിയിലിട്ട് അരയ്ക്കുക. ഇതിലേയ്ക്ക് കുറച്ച് ഓട്സ് കൂടി പൊടിച്ചു ചേർക്കാം. ശേഷം നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.
മുഖം സുന്ദരമാകാൻ വെള്ളരിക്ക കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam