Tomato Face Packs : മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി ഫേസ് പാക്കുകൾ

Web Desk   | Asianet News
Published : Apr 24, 2022, 09:21 PM IST
Tomato Face Packs :  മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി ഫേസ് പാക്കുകൾ

Synopsis

മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരം ആണ് തക്കാളി.മുഖസൗന്ദര്യത്തിന് ഉപയോ​ഗിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ...

മുഖചർമ്മം വരണ്ടിരിക്കുക ,മുഖത്തെ പാടുകൾ, കണ്ണിനടിയിലെ കറുപ്പ് നിറം , മുഖ ചർമത്തിന്റെ ഇരുണ്ട നിറം ,മുഖത്തെ കുരുക്കൾ എന്നിങ്ങനെ പോകുന്നു മുഖത്തെ സൗന്ദര്യ പ്രശ്നങ്ങൾ. മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക്  നല്ലൊരു പരിഹാരം ആണ് തക്കാളി.മുഖസൗന്ദര്യത്തിന് ഉപയോ​ഗിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്...

തക്കാളി രണ്ടായി മുറിച്ച് അതിന്റെ പുറത്തുള്ള തോൽ പീൽ ചെയ്തെടുക്കാം. ശേഷം മിക്സിയിൽ അൽപം വെള്ളത്തോടൊപ്പം ഒന്ന് ക്രഷ് ചെയ്തെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ കടലപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് ലൂസ് പാക്കാക്കാം. അൽപം റോസ് വാട്ടർ കൂടി മിക്സ് ചെയ്ത് പാക്കിന്റെ കട്ടി കുറയ്ക്കാം, ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

രണ്ട്...

തക്കാളി മിക്സിയിൽ അൽപം പാലും ചേർത്ത് അരയ്ക്കുക. ഇതിലേക്ക് അൽപം ഓട്സ് കൂടി പൊടിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂർ ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം,കഴുകുമ്പോൾ മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്ത് കഴുകണം. ഇത് മികച്ചൊരു മാസ്കിനൊപ്പം തന്നെ നല്ലൊരു സ്ക്രബർ കൂടിയാണ്.

മൂന്ന്...

രണ്ട് സ്പൂൺ യോഗർട്ടും, അരക്കഷ്ണം തക്കാളിയും നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്ത ശേഷം ഇത് ചെറു തീയിൽ ഒന്ന് ചൂടാക്കിയെടുക്കാം, ഈ മിശ്രിതം ഉണങ്ങിയ ശേഷം പാക്കായി മുഖത്തിടാം. മുഖ കാന്തി വർദ്ധിക്കാൻ ഏറ്റവും നല്ല പാക്കാണിത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ