Latest Videos

Tomato Fever : രാജ്യത്ത് തക്കാളിപ്പനി പടരുന്നു; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

By Web TeamFirst Published Aug 24, 2022, 11:31 AM IST
Highlights

തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് സാധാരണ കണ്ടു വരുന്നത്. മുതിർന്നവരിലും വരാൻ സാധ്യതയുണ്ട്.

തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി)  കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് സാധാരണ കണ്ടു വരുന്നത്. മുതിർന്നവരിലും വരാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ... 

വൈറസ് ശരീരത്തിൽ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം  നിറഞ്ഞ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു. ചിലരില്‍ വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒപ്പം ക്ഷീണം, തൊണ്ട വേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, ശരീര വേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. 

ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും അപൂർവമായി ഈ രോഗം തലച്ചോർ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാം.

രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം.തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മുൻകരുതലുകൾ...

  • രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക.
  • രോഗത്തെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുക.
  • വ്യക്തി ശുചിത്വം പാലിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക .
  • ആവശ്യത്തിന് വെള്ളവും പോഷകാഹാരവും കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.
  • ശരീരം വൃത്തിയാക്കാൻ ചൂടുവെള്ളം ഉപയോഗിക്കുക.
  • ശരീരത്തിലെ തടിപ്പുകൾ തൊട്ട് നോക്കാതിരിക്കുക, തൊട്ടയുടൻ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക

പരിശോധന എങ്ങനെ ?

ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയാൽ  48 മണിക്കൂറിനുള്ളിൽ സാമ്പിൾ പരിശോധനയ്ക്ക് അയക്കണം. ആർ ടി പി സി ആർ  ഉൾപ്പടെ മൂന്ന് തരം പരിശോധനകൾ സാധ്യം.

ചികിത്സ... 

പനി പോലെയുള്ള ലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രം മതിയാകും. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. 

Also Read: തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം

click me!