
ലോകമെമ്പാടുമുള്ള കൗമാരക്കാരെയും യുവാക്കളെയും ബാധിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു (Pimples). ബാക്ടീരിയ, ഹോർമോണുകൾ, അധിക സെബം ഉത്പാദനം എന്നിവയാണ് പൊതുവായ കാരണങ്ങൾ. മുഖക്കുരു രണ്ട് തരത്തിലാണ് - വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക്‌ഹെഡുകളും അടങ്ങുന്ന നോൺ-ഇൻഫ്ലമേറ്ററി മുഖക്കുരു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു.
ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെങ്കിലും മുഖക്കുരുവിന് സാധ്യതയുള്ള എണ്ണമയമുള്ള ചർമ്മം ഉണ്ടെങ്കിൽ അവ പ്രശ്നം കൂടുതൽ വഷളാക്കും. അതിനാൽ, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും അവ നിങ്ങളുടെ ചർമ്മത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ശ്രദ്ധിക്കുന്നതും എല്ലായ്പ്പോഴും നല്ലതാണ്.
Read more എണ്ണമയമുള്ള ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ
'ഉയർന്ന ഗ്ലൈസെമിക് സൂചിക, പാലുൽപ്പന്നങ്ങൾ, പൂരിത, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് മുഖക്കുരു വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്...' - ഫരീദാബാദിലെ ഡോ. മേഘ ശർമ്മയുടെ സ്കിൻ ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റും ഹെയർ ട്രാൻസ്പ്ലാൻറ് സർജനുമായ ഡോ. മേഘ ശർമ്മ പറഞ്ഞു.
ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ സെറം ഇൻസുലിൻ സാന്ദ്രത വർദ്ധിപ്പിക്കുന്നതിലൂടെ മുഖക്കുരു തീവ്രത വർദ്ധിപ്പിക്കുന്നു. ഇത് സെബോസൈറ്റ് വ്യാപനത്തെയും സെബം ഉൽപാദനത്തെയും ഉത്തേജിപ്പിക്കുകയും ആൻഡ്രോജൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് താഴേ പറയുന്നു...
പാലും (milk) പാലുൽപ്പന്നങ്ങളും
ഫാസ്റ്റ് ഫുഡുകൾ (junk food)- വറുത്ത ചിക്കൻ, ചീസ് ബർഗറുകൾ, പിസ്സ, ഉരുളക്കിഴങ്ങ് പോലുള്ള.
സംസ്കരിച്ച ഭക്ഷണങ്ങൾ (processed food)
സോഡ(soda), മധുരമുള്ള ചായ, ടിന്നിലടച്ച ജ്യൂസുകൾ തുടങ്ങിയ പാനീയങ്ങൾ
കേക്കുകൾ, ഡോനട്ട്‌സ്, കുക്കികൾ, ചോക്ലേറ്റുകൾ
ചീസ് (cheese), വെണ്ണ
ഒരു പ്രത്യേക ഭക്ഷണമോ ഭക്ഷണക്രമമോ മുഖക്കുരുവിന് കാരണമാകുമെന്ന് കണ്ടെത്തുകയാണെങ്കിൽ നിങ്ങൾ അത് ഒഴിവാക്കണം. നിങ്ങളുടെ ഭക്ഷണക്രമം പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്കും നിങ്ങളുടെ ചർമ്മത്തിനും ഏറ്റവും മികച്ചത് എന്താണെന്ന് നിർണ്ണയിക്കാൻ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുന്നത് എല്ലായ്പ്പോഴും നല്ലതാണെന്നും ഡോ.മേഘ ശർമ്മ പറഞ്ഞു.
Read more പിരീഡ്സ് ദിവസങ്ങളിൽ മുഖക്കുരുവോ? പരിഹാരമുണ്ട്
ഭക്ഷണത്തിലെ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുമായി വേഗത്തിൽ സംയോജിപ്പിച്ച് ഉയർന്ന ഇൻസുലിൻ അളവ് സൃഷ്ടിക്കുന്നു. മുഖക്കുരു സാധ്യതയുള്ള ചർമ്മമുണ്ടെങ്കിൽ ഉയർന്ന ഇൻസുലിൻ അളവ് അനുയോജ്യമല്ല.
സോയ ആരോഗ്യത്തിനും ശരീരത്തിനും ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും അതിൽ ഫൈറ്റോ ഈസ്ട്രജൻ ഉൾപ്പെടുന്നു. ഇത് ഹോർമോൺ ബാലൻസ് തകരാറിലാക്കുകയും ചർമ്മത്തെ കൊഴുപ്പുള്ളതാക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും.
പല പഠനങ്ങളും പാലുൽപ്പന്നങ്ങളും മുഖക്കുരുവും തമ്മിലുള്ള ബന്ധം വർഷങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. പാൽ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മുഖക്കുരു വർദ്ധിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Read more മുഖക്കുരു അലട്ടുന്നുണ്ടോ? ശ്രദ്ധിക്കാം നാല് കാര്യങ്ങൾ