
ഒരു ലക്ഷണങ്ങളും കാണിക്കാതെ കണ്ണുകളെ ബാധിക്കുകയും കാഴ്ച പൂര്‍ണമായും നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. മിക്കവാറും ആളുകളിലും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല. എന്നാൽ ചിലർക്ക് കണ്ണ്‌വേദന, തലവേദന, കണ്ണിന് ചുവപ്പ് നിറം, കൃഷ്ണമണിയിൽ നിറവ്യത്യാസം എന്നീ ലക്ഷണങ്ങൾ കാണാറുണ്ട്.
കാഴ്‌ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും, ഗ്ലോക്കോമ സാധ്യത കുറയ്‌ക്കാനും സഹായിക്കുന്ന ഒരു നാടന്‍ ഒറ്റമൂലി പറഞ്ഞുതരാം. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ ഈ ഒറ്റമൂലി, റെറ്റിനയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാം. മറ്റ് പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല.
ഈ ഒറ്റമൂലി തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍:
നാരങ്ങ- മൂന്ന് - നാല് എണ്ണം
കറ്റാര്‍വാഴ ജ്യൂസ്- 100 ഗ്രാം
തേന്‍- 300 ഗ്രാം
നിലക്കടല- 500 ഗ്രാം
തയ്യാറാക്കുന്ന വിധം:
1. ചേരുവകളെല്ലാം മിക്‌സിയിലിട്ട് അടിച്ചെടുക്കുക.
2. മിക്സിയില്‍ അടിച്ചെടുത്ത മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം, ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക.
കഴിക്കേണ്ടവിധം:
ഇത് ദിവസവും ഓരോ ടേബിള്‍സ്‌പൂണ്‍ വെച്ച് മൂന്നുനേരം കഴിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വേണം ഇത് കഴിക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam