
നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം ദൈനംദിന ജീവിതശൈലിയെയും ഭക്ഷണരീതിയെയും അടിസ്ഥാനപ്പെടുത്തിയാണ് നിലനിൽക്കുന്നത്. ശ്വാസനാളത്തെ ബാധിക്കുന്ന വിട്ടുമാറാത്ത രോഗമായ ആസ്ത്മയെ കൃത്യമായ ചികിത്സയിലൂടെയും ശരിയായ പോഷകാഹാരത്തിലൂടെയും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. ആസ്ത്മ രോഗികൾ തങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് നിർബന്ധമായും ഒഴിവാക്കേണ്ട 4 പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
ആഴ്ചയിൽ മൂന്നോ അതിലധികമോ തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കും. കുട്ടികളിലും കൗമാരക്കാരിലുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഫാസ്റ്റ് ഫുഡുകൾ ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുന്നതാണ് ഇതിന് കാരണം.
ഭക്ഷണങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന കൃത്രിമ പ്രിസർവേറ്റീവുകൾ ചിലരിൽ ശ്വാസകോശത്തിന് അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. ഭക്ഷണങ്ങൾക്ക് നിറവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന ചില കൃത്രിമ ഡൈകളും ഫ്ലേവറുകളും ശ്വസന വ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ആസ്ത്മ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
3. സൾഫൈറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ
ഉണക്കിയ പഴങ്ങൾ, വൈൻ, കുപ്പികളിൽ ലഭിക്കുന്ന നാരങ്ങാനീര് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന സൾഫൈറ്റുകൾ ചില ആസ്ത്മ രോഗികളിൽ പെട്ടെന്ന് രോഗലക്ഷണങ്ങൾ പ്രകോപിപ്പിക്കാൻ കാരണമാകും. അലർജി സാധ്യതയുള്ളവർ ഇത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം.
4. അമിതമായ ഉപ്പിന്റെ ഉപയോഗം
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുന്നത് ആസ്ത്മയുടെ ലക്ഷണങ്ങൾ ഗുരുതരമാക്കും. അമിതമായി സോഡിയം ശരീരത്തിലെത്തുന്നത് ശരീരത്തിൽ ദ്രാവകങ്ങൾ അടിഞ്ഞുകൂടാനും, ശ്വാസനാളത്തിന്റെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാനും ഇടയാക്കും. ഇത് ശ്വാസമെടുപ്പ് ബുദ്ധിമുട്ടിലാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam