പ്രമേഹമുള്ളവർക്ക് കരിക്കിൻ വെള്ളം കുടിക്കാമോ...? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

By Web TeamFirst Published Feb 26, 2021, 8:25 PM IST
Highlights

പ്രമേഹരോഗികൾ കരിക്കിൻ വെള്ളം കുടിക്കുന്നത് ശീലമാക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് മുൻമുൻ ഗണേരിവാൾ പറയുന്നത്. പ്രമേഹമുള്ളവർ പതിവായി കരിക്കിൻ വെള്ളം കുടിക്കണം. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കരിക്കിൻ വെള്ളം സഹായിക്കുന്നുവെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.  

ആരോഗ്യകരമായ ഭക്ഷണക്രമം പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാതിരിക്കാൻ പ്രമേഹമുള്ളവർ  ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.  

ആരോഗ്യകരമായ ചില പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിലൊന്നാണ് കരിക്കിൻ വെള്ളം. ഈ പാനീയം ഒന്നിലധികം ആരോഗ്യ ​ഗുണങ്ങൾ നൽകുന്നു. പ്രമേഹരോഗികൾ കരിക്കിൻ വെള്ളം കുടിക്കുന്നത് ശീലമാക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് മുൻമുൻ ഗണേരിവാൾ പറയുന്നത്. 

 'പ്രമേഹമുള്ളവർ പതിവായി കരിക്കിൻ വെള്ളം കുടിക്കണം. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കരിക്കിൻ വെള്ളം സഹായിക്കുന്നുവെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു....' -  ഗണേരിവാൾ പറഞ്ഞു.

 

 

 ' ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ഇത് സഹായിക്കും. അതിനാൽ, പ്രമേഹവും അമിതവണ്ണവും അനുഭവിക്കുന്നവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപെടാതിരിക്കാനും ഏറെ നല്ലതാണ്...' - അവർ പറഞ്ഞു.

പ്രമേഹരോഗികൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതിനാൽ, പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്നും ഗണേരിവാൾ പറഞ്ഞു.

click me!