ഈ പാനീയം കുടിക്കൂ; ദഹനപ്രശ്നങ്ങൾ അകറ്റാം, പ്രതിരോധശേഷി കൂട്ടാം

Web Desk   | Asianet News
Published : Jan 27, 2021, 11:53 AM ISTUpdated : Jan 27, 2021, 11:58 AM IST
ഈ പാനീയം കുടിക്കൂ; ദഹനപ്രശ്നങ്ങൾ അകറ്റാം, പ്രതിരോധശേഷി കൂട്ടാം

Synopsis

ഈ മൂന്ന് ചേരുവകൾ ഉൾപ്പെടുത്തി കൊണ്ടുള്ള പാനീയം ദഹനപ്രശ്നങ്ങൾ അകറ്റാനും  പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

കൊവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം പ്രതിരോധ ശക്തി വർധിപ്പിക്കുക എന്നതാണ്. ഇതിനായി നമ്മെ സഹായിക്കുന്ന ഒട്ടനവധി ഭക്ഷ്യ വസ്തുക്കളുണ്ട്. യാതൊരു പാർശ്വഫലങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കാത്തവ.
രോഗപ്രതിരോധശേഷി സ്വാധീനിക്കാൻ ശേഷിയുള്ള പ്രധാന ചേരുവകളിൽ ചിലതാണ് മഞ്ഞൾ, കറുവപ്പട്ട, ഇഞ്ചി എന്നിവ.... ഈ മൂന്ന് ചേരുവകൾ ഉൾപ്പെടുത്തി കൊണ്ടുള്ള പാനീയം ദഹനപ്രശ്നങ്ങൾ അകറ്റാനും  പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

വേണ്ട ചേരുവകൾ...

കറുവപ്പട്ട          2 കഷ്ണം
ഇഞ്ചി               1 കഷ്ണം
മഞ്ഞൾപ്പൊടി  1 ടീസ്പൂൺ
വെള്ളം             2 കപ്പ്

തയ്യാറാക്കേണ്ട വിധം...

ആദ്യം മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കുറഞ്ഞത് 15 മിനിറ്റ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. രുചി മെച്ചപ്പെടുത്താനായി വേണമെങ്കിൽ കുറച്ച് തേനും നാരങ്ങ നീരും ചേർക്കാം. ദിവസവും രണ്ട് നേരം ഈ പാനീയം കുടിക്കുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തികൊണ്ട് അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും ‌ശരീരത്തിലെ അമിത കൊഴുപ്പ് കളയാനും സഹായിക്കും.

 

 

PREV
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ