സ്കിൻ കെയർ ടിപ്സ്; ഈ രണ്ട് ചേരുവകൾ ഉപയോ​ഗിച്ച് നോക്കൂ

Web Desk   | Asianet News
Published : Jun 06, 2021, 01:04 PM IST
സ്കിൻ കെയർ ടിപ്സ്; ഈ രണ്ട് ചേരുവകൾ ഉപയോ​ഗിച്ച് നോക്കൂ

Synopsis

ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന കറ്റാർവാഴ ഉപയോ​ഗിക്കുന്നത് ചർമ്മം കൂടുതൽ ലോലമാകാനും കറുപ്പകറ്റാനും സഹായകമാണ്. 

ചർമ്മത്തെ സംരക്ഷിക്കുന്നതിനായി പുറത്ത് നിന്നും വാങ്ങുന്ന സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ മാറി മാറി ഉപയോ​ഗിക്കുന്നവരാണ് നാം എല്ലാവരും. ഇന്ന് വിപണികളിൽ ലഭ്യമായ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നമുക്ക് പുതുമയുള്ളതും മികവുറ്റതുമായ ചർമ്മസൗന്ദര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് നൽകുന്ന ഫലങ്ങൾ വെറും താൽക്കാലികം മാത്രമായി മാറിയിരിക്കുന്നു. പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ ചർമ്മത്തെ സംരക്ഷിക്കാനാണ് നാം കൂടുതൽ ശ്രദ്ധിക്കേണ്ടത്...

കറ്റാർവാഴ ജെൽ...

ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന കറ്റാർവാഴ ഉപയോ​ഗിക്കുന്നത് ചർമ്മം കൂടുതൽ ലോലമാകാനും കറുപ്പകറ്റാനും സഹായകമാണ്. വരണ്ട ചർമ്മമുള്ളവർക്ക് മികച്ചൊരു മോയ്‌സ്ചുറൈസറാണ് കറ്റാർവാഴ. വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ, സാലിസിലിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ബീറ്റാ കരോട്ടിൻ, സി, ഇ എന്നിവ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നു.

 

 

ചർമ്മത്തിന് എപ്പോഴും ഈർപ്പം നിലനിൽക്കാനും മുഖത്തെ അഴുക്ക് നീക്കം ചെയ്യാനുമുള്ള കഴിവുണ്ട്. കറ്റാർവാഴ ജെൽ അൽപം നാരങ്ങ നീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖസൗന്ദര്യത്തിന് ഏറെ ഫലപ്രദമാണ്. മാത്രമല്ല, കറ്റാർവാഴ ജെല്ലും അൽപം പഞ്ചസാരയും ചേർത്ത് മുഖത്തിടുന്നതും മുഖത്തിന് തിളക്കം കിട്ടാൻ സഹായിക്കുന്നു.

ആര്യവേപ്പ്...

ചർമ്മത്തിന് ഗുണകരമായ സവിശേഷതകൾ ആര്യവേപ്പിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് ഗുണകരമായ ഒട്ടേറെ സവിശേഷതകളാൽ സമ്പുഷ്ടമാണ് ആര്യവേപ്പ്. ആന്റി ബാക്ട്ടീരിയൽ സവിശേഷതകൾ, അണുബാധ അകറ്റുവാൻ കഴിയുന്ന പ്രത്യേകത, ആന്റി സെപ്റ്റിക്ക്, ആന്റി ഫംഗൽ സവിശേഷതകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ചർമ്മത്തിന് ആവശ്യമായ വൈറ്റമിനുകൾ ഇതിൽ കാണപ്പെടുന്നു.  

 

 

ആര്യവേപ്പിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ട്ടീരിയൽ, ആന്റി ഫംഗൽ സവിശേഷതകൾ മുഖക്കുരുവിനെതിരെ പോരാടുവാൻ സഹായിക്കുന്നു. ആര്യവേപ്പില അരച്ചതിലേക്ക് രണ്ടു ടേബിൾസ്പൂൺ കട്ടത്തൈരും ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് മുഖം കഴുകുക. ആര്യവേപ്പും കട്ടത്തൈരും കറുത്ത പാടുകളെ അകറ്റുവാൻ സഹായിക്കുകയും, മുഖത്തെ നിറവ്യത്യാസവും മുഖക്കുരുവിന്റെ പാടുകളും അകറ്റുകയും ചെയ്യുന്നു.

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?