മുഖം സുന്ദരമാക്കാം ; തമന്ന ഉപയോഗിക്കുന്ന ഈ നാച്യുറൽ ഫേസ്‌പാക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ

Published : Jan 27, 2024, 05:03 PM ISTUpdated : Jan 27, 2024, 06:10 PM IST
മുഖം സുന്ദരമാക്കാം ; തമന്ന ഉപയോഗിക്കുന്ന ഈ നാച്യുറൽ ഫേസ്‌പാക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ

Synopsis

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ പ്രകൃതിദത്തമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്നും തമന്ന പറയുന്നു. താരം പറയുന്ന സ്ക്രബും ഫേസ്‌പാക്കും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് തമന്ന ഭാട്ടിയ. മുംബൈയിൽ നിന്നുള്ള തമന്ന തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് സൂപ്പർ താരമായി മാറുന്നത്. സൗന്ദര്യത്തിലും അഭിനയത്തിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന തമന്നയ്ക്ക് കേരളത്തിലടക്കം നിരവധി ആരാധകരുണ്ട്. 

ഫിറ്റ്നസിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറെ പ്രധാന്യം നൽകുന്ന നടിയാണ് തമന്ന. മുഖസൗന്ദര്യത്തിനായി 
വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഫേസ് പാക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ താരം പങ്കുവച്ചിരുന്നു. വോഗ് ഇന്ത്യയുടെ ഇൻസ്റ്റ​ഗ്രാം പേജിലാണ് താരം സൗന്ദര്യ രഹസ്യം പങ്കുവച്ചത്. 

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ പ്രകൃതിദത്തമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്നും തമന്ന പറയുന്നു. താരം പറയുന്ന സ്ക്രബും ഫേസ്‌പാക്കും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തേൻ, ഒരു സ്പൂൺ കാപ്പി പൊടിച്ചത്, ഒരു ടേബിൾസ്പൂൺ ചന്ദനപ്പൊടി എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാനായി വേണ്ടത്. ഇവ മൂന്നും നന്നായി യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാവുന്നതാണ്.  ചർമ്മത്തിൽ കാപ്പി പുരട്ടുന്നത് കറുത്ത പാടുകൾ, ചുവപ്പ്, നേർത്ത വരകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. 

തേൻ പതിവായി പുരട്ടുന്നത് ചർമ്മത്തിന് തിളക്കം, ജലാംശം, മുഖക്കുരു എന്നിവ തടയാൻ സഹായിക്കും. മുഖക്കുരു,  ചർമ്മത്തിലെ ചൊറിച്ചിൽ, തിണർപ്പ്, ചർമ്മത്തിൻ്റെ ഉപരിതലത്തിലെ മറ്റ് ബാക്ടീരിയ അണുബാധകൾ എന്നിവയുൾപ്പെടെ വിവിധ ചർമ്മപ്രശ്നങ്ങൾക്കുള്ള ആയുർവേദ പ്രതിവിധിയായി ചന്ദനപ്പൊടി ഉപയോഗിക്കുന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൈറോയ്ഡിന്റെ അവഗണിക്കാൻ പാടില്ലാത്ത സാധാരണ ലക്ഷണങ്ങൾ
പ്രമേഹം ; ചർമ്മത്തിൽ കാണപ്പെടുന്ന ആറ് ലക്ഷണങ്ങൾ