അയഡിന്റെ കുറവുള്ള കുട്ടികളിൽ തൈറോയ്ഡ് ഗ്രന്ഥി വീർക്കുന്ന അവസ്ഥ (ഗോയിറ്റർ), വളർച്ചാ മുരടിപ്പ്, പഠനത്തിൽ പിന്നാക്കം നിൽക്കുക, തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്നതിലൂടെ ബുദ്ധിശക്തിയിൽ (IQ) സ്ഥിരമായ കുറവ് വരിക തുടങ്ങിയ പ്രശ്നങ്ങൾ കണ്ടേക്കാം.

തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ് അയോഡിൻ. ശരീരത്തിലെ മെറ്റബോളിസത്തെ (പോഷകങ്ങളെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ) നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണാണ്. ഊർജ്ജ നില, ശരീരഭാരം നിയന്ത്രിക്കൽ തുടങ്ങി പല കാര്യങ്ങളിലും ഇത് സ്വാധീനം ചെലുത്തുന്നു. കൂടാതെ, സാധാരണ വളർച്ചയ്ക്കും വികാസത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും അയഡിൻ അത്യന്താപേക്ഷിതമാണ്.

ശരീരത്തിന് ആവശ്യമായ അളവിൽ ഈ ധാതു ലഭിക്കാതെ വരുമ്പോഴാണ് അയഡിൻ കുറവ് (അയഡിൻ ഡെഫിഷ്യൻസി) ഉണ്ടാകുന്നത്. അയഡിൻ ചേർത്ത ഉപ്പ്, കടൽ വിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിൽ ഇത് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ദിവസവും ചെറിയ അളവിൽ അയഡിൻ ആവശ്യമാണ്. ആവശ്യത്തിന് അയഡിൻ ലഭിക്കാതെ വരുമ്പോൾ, തൈറോയ്ഡ് ഗ്രന്ഥിക്ക് ഹോർമോൺ ഉൽപ്പാദിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഇത് ക്രമേണ ക്ഷീണം മുതൽ ഗുരുതരമായ വികാസ പ്രശ്നങ്ങൾ വരെയുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.

കുട്ടികളിലും കൗമാരക്കാരിലും ഈ പോഷകക്കുറവിന്റെ ആഘാതം വളരെ വലുതാണ്. അയഡിന്റെ കുറവുള്ള കുട്ടികളിൽ തൈറോയ്ഡ് ഗ്രന്ഥി വീർക്കുന്ന അവസ്ഥ (ഗോയിറ്റർ), വളർച്ചാ മുരടിപ്പ്, പഠനത്തിൽ പിന്നാക്കം നിൽക്കുക, തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്നതിലൂടെ ബുദ്ധിശക്തിയിൽ (IQ) സ്ഥിരമായ കുറവ് വരിക തുടങ്ങിയ പ്രശ്നങ്ങൾ കണ്ടേക്കാം.

ഗുരുതരമായ സാഹചര്യങ്ങളിൽ, ഇത് 'ക്രെറ്റിനിസം' (ജന്മനാ ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. അമിതമായ ക്ഷീണം, പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടാം. ഇവ പലപ്പോഴും കൗമാരപ്രായത്തിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നിരുന്നാലും, ഇത്തരം ലക്ഷണങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

കുട്ടികളിലെ അയോഡിൻ്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

1. ശാരീരിക വളർച്ചയിലെ കാലതാമസം

2.തൈറോയ്ഡ് ഗ്രന്ഥിയുടെ വലുതാകൽ (ഗോയിറ്റർ)

3. ക്ഷീണവും തളർച്ചയും

4. വൈജ്ഞാനികവും പഠനസംബന്ധവുമായ പ്രശ്നങ്ങൾ

5. ചർമ്മം, മുടി, നഖം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ

6. ശരീരഭാരത്തിലും മെറ്റബോളിസത്തിലുമുള്ള മാറ്റങ്ങൾ

7. മാനസികാവസ്ഥയിലും പെരുമാറ്റത്തിലുമുള്ള മാറ്റങ്ങൾ