
താരനും മുടികൊഴിച്ചിലും പലരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളണാണ്. പാരമ്പര്യം, പോഷകാഹാര കുറവ്, അന്തരീക്ഷ മലിനീകരണം, സമ്മർദ്ദം തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ചിലപ്പോൾ ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണവും മുടികൊഴിയാം. മുടികൊഴിച്ചിലും താരനും ഒരു പരിധി വരെ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു ഹെയർ പാക്ക് പരിചയപ്പെടാം. കറ്റാർവാഴ ജെൽ, ഫ്ളാക്സ് സീഡ്, വെളിച്ചെണ്ണ, വെള്ളം എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാനായി വേണ്ടത്.
ഫ്ളാക്സ് സീഡ് 1 ടേബിൾ സ്പൂൺ
വെള്ളം 1 കപ്പ്
കറ്റാർവാഴ ജെൽ 2-3 സ്പൂൺ
വെളിച്ചെണ്ണ 2 സ്പൂൺ
ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ ആദ്യം ഒരു ചെറിയ പാൻ എടുത്ത് കുറച്ച് വെള്ളവും ഫ്ളാക്സ് സീഡും ചേർത്ത് ഇടത്തരം ചൂടിൽ വേവിക്കുക. അവ ഒട്ടിപ്പിടിക്കുന്നത് തടയാൻ ഇടയ്ക്കിടെ ഇളക്കുക. വെള്ളം ചൂടായി കഴിഞ്ഞാൽ അൽപം നേരം തണുക്കാൻ മാറ്റിവയ്ക്കുക. തണുത്ത് ശേഷം അതിലേക്ക് കറ്റാർവാഴ ജെലും വെളിച്ചെണ്ണയും ചേർക്കുക. നന്നായി ജോയിപ്പിച്ച ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
കറ്റാർവാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും മുടിവളരാൻ സഹായിക്കുന്നു. കറ്റാർവാഴയിൽ ധാരാളം സജീവ ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും വിറ്റാമിൻ ഇയുടെയും സമ്പന്നമായ ഉറവിടമായതിനാൽ, ഫ്ളാക്സ് സീഡുകൾക്ക് മുടിയെ ശക്തിപ്പെടുത്താനും പൊട്ടുന്നത് തടയാനും കഴിയും. കൂടാതെ, ഫ്ളാക്സ് സീഡുകൾ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.
അറിഞ്ഞിരിക്കൂ, ഡിമെൻഷ്യ ബാധിക്കുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ