ആദ്യകാല വൃക്ക തകരാറിന് ലക്ഷണങ്ങളില്ല; വൈകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട സൂചനകള്‍
വൃക്ക സംബന്ധമായ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണങ്ങൾ വളരെ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. കാരണം വൃക്കകളുടെ പ്രവർത്തനത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടതിനുശേഷം മാത്രമേ സൂചനകള്‍ പ്രത്യക്ഷപ്പെടൂ.

ആദ്യകാല വൃക്ക തകരാറിന് ലക്ഷണങ്ങളില്ല; വൈകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട സൂചനകള്‍
നിങ്ങളുടെ അടിയന്തര ശ്രദ്ധ ആവശ്യമുള്ള മുന്നറിയിപ്പ് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മുഖത്തും കണങ്കാലിലും വീക്കം
മുഖത്തും കണങ്കാലിലും വീക്കം, കൈ- കാലുകളിലെ നീര് എന്നിവ വൃക്കയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതിന്‍റെ സൂചനയാകാം.
മൂത്രത്തിൽ രക്തം
മൂത്രത്തിൽ രക്തം, നുരയും പതയും കലർന്ന മൂത്രം, രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രത്തിന് കടുത്ത നിറം തുടങ്ങിയവയെല്ലാം വൃക്ക തകരാറിന്‍റെ സൂചനകളാകാം.
വരണ്ട ചര്‍മ്മം, ചര്‍മ്മം ചൊറിയുക
വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണം വരണ്ട ചര്‍മ്മം, ചര്‍മ്മം ചൊറിയുക എന്നിവ ഉണ്ടാകാം.
ശ്വസിക്കാൻ ബുദ്ധിമുട്ട്
അനിയന്ത്രിതമായ രക്തസമ്മർദ്ദം, ശ്വസിക്കാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നിവയും ചിലപ്പോള്‍ വൃക്ക തകരാറിലായതിന്‍റെ ലക്ഷണമാകാം.
പുറംവേദന
പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും വൃക്ക തകരാറിലായതിന്‍റെ സൂചനയാകാം.
ക്ഷീണവും തളര്‍ച്ചയും
ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. അതുപോലെ പെട്ടെന്ന് ശരീരഭാരം കൂടുക, അതുപോലെ ഛര്‍ദ്ദി തുടങ്ങിയവയും വൃക്ക തകരാറിലായതിന്‍റെ സൂചനയാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam