
ചൈനയുടെ സിനോവാക് കൊവിഡ് വാക്സിൻ ജനങ്ങളിൽ കുത്തിവയ്ക്കാനൊരുങ്ങി തുർക്കി. വാക്സിൻ ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നും പ്രാഥമിക ആഭ്യന്തര പരിശോധനയിൽ 91 ശതമാനം ഫലപ്രദമാണെന്നും തുർക്കി ആരോഗ്യമന്ത്രി ഫഹ്‌റെറ്റിന്‍ കൊക്ക അറിയിച്ചു.
ഞായറാഴ്ച ചൈനയില്‍നിന്ന് കൂടുതല്‍ വാക്‌സിൻ തുര്‍ക്കിയിലേക്ക് അയയ്ക്കും. 4.5 ദശലക്ഷം ഡോസുകൾക്ക് ഫൈസർ / ബയോ ടെക്കുമായി കരാർ ഒപ്പിടും. ചൈനയുടെ സിനോവാക് വാക്‌സിന്റെ 30 ലക്ഷം ഡോസാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്നത്. തുടര്‍ന്ന് 50 മില്യണ്‍ ഡോസ് കൂടി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും ആയിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയിലെ 7,371 സന്നദ്ധ പ്രവർത്തകരുടെ പ്രാഥമിക പരിശോധനയിൽ ചൈനീസ് വാക്സിൻ 91.25 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി, മൂന്നാം ഘട്ട പരിശോധനകൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam