മുഖക്കുരു മാറാൻ മഞ്ഞൾ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

By Web TeamFirst Published Nov 9, 2019, 5:21 PM IST
Highlights

മുഖക്കുരു അകറ്റാൻ മാത്രമല്ല മുഖത്തെ ചുളിവുകൾ, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട്, കണ്ണിന് താഴേയുള്ള കറുത്ത പാട് എന്നിവ മാറാനും മഞ്ഞൾ പുരട്ടുന്നത് ​ഗുണം ചെയ്യും. മുഖക്കുരു മാറാൻ മഞ്ഞൾ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ.

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണല്ലോ. മുഖക്കുരു മാറാൻ മഞ്ഞൾ വെറുതെ ഉപയോ​ഗിച്ചിട്ട് കാര്യമില്ല. മഞ്ഞൾ ശരിയായ രീതിയിൽ ഉപയോ​ഗിച്ചാൽ മാത്രമേ ​മുഖക്കുരു മാറുകയുള്ളൂ. മുഖക്കുരു അകറ്റാൻ മാത്രമല്ല മുഖത്തെ ചുളിവുകൾ, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട്, കണ്ണിന് താഴേയുള്ള കറുത്ത പാട് എന്നിവ മാറാനും മഞ്ഞൾ പുരട്ടുന്നത് ​ഗുണം ചെയ്യും. മുഖക്കുരു മാറാൻ മഞ്ഞൾ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്നതാണ് ഇനി പറയാൻ പോകുന്നത്. 

ഒന്ന്...

ഒരു ടീസ്പൂൺ മഞ്ഞളും രണ്ട് ടീസ്പൂൺ കടലമാവും മൂന്ന് ടീസ്പൂൺ റോസ് വാട്ടർ അല്ലെങ്കിൽ തെെര് എന്നിവ ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. 10 മിനിറ്റ് സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം പുരട്ടാവുന്നതാണ്. ഒരു മണിക്കൂർ കഴിഞ്ഞ്  ചെറുചൂടു വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാവുന്നതാണ്. 

രണ്ട്...

ഒരു ടീസ്പൂൺ മഞ്ഞളും കാൽ ടീസ്പൂൺ തേനും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് കറുത്ത പാട് മാറാൻ സഹായിക്കും. ആഴ്ച്ചയിൽ രണ്ട തവണ ഇത് പുരട്ടാവുന്നതാണ്. ആഴ്ച്ചകൾ കൊണ്ട് തന്നെ മാറ്റം വരുന്നത് കാണാൻ സാധിക്കും..

മൂന്ന്...

അരടീസ്പൂൺ മഞ്ഞളും രണ്ട് ടീസ്പൂൺ പാലും ചേർത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കും. ഇട്ടശേഷം 10 മിനിറ്റ് മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ ലോലമാകാനും സഹായിക്കും.  

നാല്...

ആര്യവേപ്പ് വെള്ളത്തിൽ നല്ല പോലെ തിളപ്പിക്കുക. ശേഷം തണുപ്പിക്കാൻ വയ്ക്കുക. തണുത്ത് കഴി‍ഞ്ഞാൽ അതിൽ നിന്ന് മൂന്ന് ടീസ്പൂൺ വെള്ളവും 1/4 ടീസ്പൂൺ മഞ്ഞളും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. 

click me!