ഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ

Web Desk   | Asianet News
Published : Oct 13, 2020, 05:09 PM IST
ഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ

Synopsis

ഭാരം കുറയ്ക്കാനും രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. ക്യത്യമായി ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. ഭാരം കുറയ്ക്കാനും രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന രണ്ട് തരം പാനീയങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ചമോമൈൽ ചായ (chamomile tea)...

ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഘടങ്ങകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ ചമോമൈൽ ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. മാത്രമല്ല, ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ ചമോമൈൽ ചായ ഏറെ സഹായകമാണ്. കാത്സ്യം , പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ഇത്. ചമോമൈല്‍ ചായകള്‍ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഏറെ നല്ലതാണ്.

 

 

ഉലുവ വെള്ളം...

 ഉലുവയോ ഉലുവ പൊടിയോ ചേർത്ത് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് പുറമെ, കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും വയറ്റിലെ തകരാറുകൾ ചികിത്സിക്കാനും ഉലുവ പ്രശസ്തമാണ്.

 

 

എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് എരിച്ചു കളയുവാനും ഫലപ്രദമായ മാർഗമാണ്. 

കൊളസ്‌ട്രോളിനോട് 'നോ' പറയാം; കഴിക്കാം ഈ 'ഈസി മെയ്ഡ്' ജ്യൂസ്


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ