കരുത്തുറ്റ മുടിയ്ക്ക് കറ്റാർവാഴ; ഉപയോ​ഗിക്കേണ്ട വിധം...

By Web TeamFirst Published Apr 1, 2021, 7:17 PM IST
Highlights

കരുത്തുള്ള മുടിയ്ക്ക് നല്ല പരിചരണം ആവശ്യമാണ്.  മുടി കൊഴിച്ചിൽ, താരൻ, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാകാം അലട്ടുന്നത്. ഈ പ്രശ്നങ്ങളെല്ലാം അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. 

മുടിയുടെ സംരക്ഷണം വല്ലാതെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കരുത്തുള്ള മുടിയ്ക്ക് നല്ല പരിചരണം ആവശ്യമാണ്.  മുടി കൊഴിച്ചിൽ, താരൻ, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാകാം അലട്ടുന്നത്. ഈ പ്രശ്നങ്ങളെല്ലാം അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. കറ്റാർവാഴയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിരിക്കുന്നു.

ഈ മൂന്ന് വിറ്റാമിനുകളും ആരോഗ്യകരമായ കോശങ്ങളുടെ വളർച്ചയ്ക്കും തിളങ്ങുന്ന മുടി പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടി കൊഴിച്ചിൽ കുറയ്ക്കാൻ  സഹായിക്കും. കരുത്തുറ്റ മുടിയ്ക്കായി കറ്റാർവാഴ രണ്ട് രീതിയിൽ ഉപയോ​ഗിക്കാം...

 

 

കറ്റാർവാഴയും സവാള നീരും...

കരുത്തുറ്റ മുടിയ്ക്ക് ഏറെ ഉത്തമമാണ് സവാള നീര്. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. ഒരു ടീസ്പൂൺ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂൺ സവാള നീരും നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി ആരോ​ഗ്യത്തോടെ വളരാനും ഈ പാക്ക് ​ഗുണം ചെയ്യും.

 

 

കറ്റാർവാഴയും വെളിച്ചെണ്ണയും...

വെളിച്ചെണ്ണ മുടിയ്ക്ക് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം സഹായിക്കുന്നു. രണ്ട് ടീസ്പൂൺ കറ്റാര്‍വാഴ ജെല്ലില്‍ ഒരു ടീസ്പൂൺ വെളിച്ചെണ്ണ യോജിപ്പിച്ച് ശിരോചര്‍മത്തിലും മുടിയുടെ അറ്റംവരെയും പുരട്ടി മസാജ് ചെയ്യുക. മുടിയ്ക്ക് തിളക്കവും മൃദുത്വവും ലഭിക്കാനും മുടി വളരാനും ഈ പാക്ക് സഹായിക്കും. ‌‌

ജീരകം കഴിച്ചാൽ ​ഗുണങ്ങൾ ചെറുതൊന്നുമല്ല


 

click me!