' യൂനാനി മരുന്നുകൾ മിത്താണ്, അത് ശാസ്ത്രമേയല്ല ' ; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

Published : Aug 10, 2023, 02:36 PM ISTUpdated : Aug 10, 2023, 02:38 PM IST
' യൂനാനി മരുന്നുകൾ മിത്താണ്, അത് ശാസ്ത്രമേയല്ല ' ; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

Synopsis

 സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നൂഹുവിന്റെ പോസ്റ്റ്. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും ശാസ്‌ത്രീയമല്ലെന്നും അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചു.

യൂനാനി ചികിത്സാരീതി മിത്താണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു. സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നൂഹുവിന്റെ പോസ്റ്റ്. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും ശാസ്‌ത്രീയമല്ലെന്നും അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചു.

അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം. ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ഡോ. സുൽഫി നൂഹുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

മിത്താണ് -
 യൂനാനി 
____________
അത് ശാസ്ത്രമേയല്ല.!
സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്
യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്.
അതൊരു അന്ധവിശ്വാസം
ശാസ്ത്രീയ ചികിത്സാരീതിയെ അല്ല.
മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചർച്ച  നിലച്ച മട്ടാണ്.
അതങ്ങനെ നിൽക്കട്ടെ.
അതാണ് കേരളത്തിന് നല്ലത്.
എന്നാൽ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടർച്ചയായി, 
ശക്തമായി ചർച്ചചെയ്യപ്പെടണം.
അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്.
സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൾ .
യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ
ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം
 അത് മിത്തല്ല.
ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.
ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ, ഒരുതരം കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു.
_പാൽനിലാവിന് - മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്പരമായി മാറിയ 
ശ്രീ സിദ്ദിഖിന് ആദരാഞ്ജലികൾ
ഡോ സുൽഫി നൂഹു...

Read more കരൾ രോ​ഗങ്ങൾ തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
 

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ