ജീവിതശെെലി രോഗങ്ങളുടെ ഭാഗമായി വരുന്ന ഫാറ്റിലിവർ ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യുന്ന ആരോഗ്യപ്രശ്നമാണ്. ആധുനിക ജീവിതരീതിയുമായി ബന്ധപ്പെട്ടുള്ള വ്യായാമക്കുറവ്, അമിതാഹാരം, അതുമൂലമുള്ള അമിതവണ്ണം, അതിൽ നിന്നുമെല്ലാം ഈ രോഗം ഉണ്ടാകുന്നത്.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കരളിന്റെ പ്രവർത്തനങ്ങളിൽ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പിത്തരസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
കരളിന് അനുകൂലമായ ഭക്ഷണം കഴിക്കുന്നത് കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. കരൾ എൻസൈമുകൾ മെച്ചപ്പെടുത്താനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിൽ നിന്ന് സംരക്ഷിക്കാനും വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
ജീവിതശെെലി രോഗങ്ങളുടെ ഭാഗമായി വരുന്ന ഫാറ്റിലിവർ ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യുന്ന ആരോഗ്യപ്രശ്നമാണ്. ആധുനിക ജീവിതരീതിയുമായി ബന്ധപ്പെട്ടുള്ള വ്യായാമക്കുറവ്, അമിതാഹാരം, അതുമൂലമുള്ള അമിതവണ്ണം, അതിൽ നിന്നുമെല്ലാം ഈ രോഗം ഉണ്ടാകുന്നത്.
ഫാറ്റി ലിവർ ഉള്ളവരിൽ പ്രമേഹം, അമിത ബിപി ഇവയുണ്ടെങ്കിൽ അടുത്ത സ്റ്റേജിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഇവർ മദ്യപിക്കുകയാണെങ്കിൽ ഹെപ്പറ്റെെറ്റിസ് ബി, സി എന്നീ അണുബാധിതരാകുകയാണെങ്കിലോ രോഗം പെട്ടെന്ന് ബാധിക്കും. കരൾ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ലോകമെങ്ങും കരൾ ദിനം ആചരിക്കുന്നത്.
കരൾ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
മദ്യപാനം ഒഴിവാക്കുക
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.
എണ്ണയും കൊഴുപ്പും കുറയ്ക്കുക
പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക
അമിതഭാരം കുറയ്ക്കുക
ദിവസവും 20 മിനുട്ട് വ്യായാമം ശീലമാക്കുക.
പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കുക
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
മറ്റൊരാൾ ഉപയോഗിച്ച ബ്ലേഡ്, സിറിഞ്ച് എന്നിവ ഉപയോഗിക്കരുത്.
ലൈംഗിക ശുചിത്വവും പാലിക്കുക.
ഡോക്ടറുടെ നിർദ്ദേശമില്ലാതെയുള്ള മരുന്നുകൾ വാങ്ങി കഴിക്കരുത്.
താടിയിൽ താരനോ ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

