അ‍ജ്ഞാതമായ കുടല്‍ രോഗം; ബാധിക്കപ്പെട്ടത് നൂറുകണക്കിന് കുടുംബങ്ങള്‍

Published : Jun 17, 2022, 01:35 PM IST
അ‍ജ്ഞാതമായ കുടല്‍ രോഗം; ബാധിക്കപ്പെട്ടത് നൂറുകണക്കിന് കുടുംബങ്ങള്‍

Synopsis

ഈ കൊവിഡ് പ്രതിസന്ധിക്കിടെ നോര്‍ത്ത് കൊറിയയില്‍ ആശങ്കയായി മറ്റൊരു പകര്‍ച്ചവ്യാധി കൂടിയെത്തിയിരിക്കുകയാണ്. എന്താണെന്ന് ഇതുവരെ കണ്ടെത്താനോ മനസിലാക്കാനോ സാധിക്കാത്ത കുടല്‍രോഗമാണ് ആയിരങ്ങളെ കടന്നുപിടിച്ചിരിക്കുന്നത്. 

കൊവിഡ് 19ന് ( Covid 19 ) മുമ്പ് അത്തരത്തിലൊരു രോഗത്തെ കുറിച്ച് നമുക്ക് അറിവുണ്ടായിരുന്നില്ല. എന്നാല്‍ ആദ്യമായി രോഗം സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം വൈകാതെ തന്നെ രോഗത്തെ കുറിച്ചുള്ള പ്രാഥമികമായ വിശദാംശങ്ങള്‍ നാം മനസിലാക്കി. രോഗം പൊട്ടിപ്പുറപ്പെട്ട് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും രോഗം സൃഷ്ടിച്ച പ്രതിസന്ധികള്‍ മുഴുവനായി നാം തരണം ചെയ്തിട്ടില്ല.

ഈ കൊവിഡ് പ്രതിസന്ധിക്കിടെ നോര്‍ത്ത് കൊറിയയില്‍ ( North Korea) ആശങ്കയായി മറ്റൊരു പകര്‍ച്ചവ്യാധി കൂടിയെത്തിയിരിക്കുകയാണ്. എന്താണെന്ന് ഇതുവരെ കണ്ടെത്താനോ മനസിലാക്കാനോ സാധിക്കാത്ത കുടല്‍രോഗമാണ് (  Intestinal Disease )ആയിരങ്ങളെ കടന്നുപിടിച്ചിരിക്കുന്നത്. കുടലിനെയാണ് ബാധിക്കപ്പെടുന്നത് എന്ന് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ ഇതെങ്ങനെ വരുന്നുവെന്നോ, എന്താണ് കാരണമെന്നോ, എങ്ങനെയാണ് ഇതിന്‍റെ ഭാവിയെന്നോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

ഇതുവരെ നൂറുകണക്കിന് കുടുംബങ്ങള്‍ ബാധിക്കപ്പെട്ടുവെന്നാണ് കെസിഎന്‍എ (കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജൻസി) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹ്വാങ്വായിലാണ് നോരം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം (  Intestinal Disease ) വ്യാപകമാകുന്നത് തടയാന്‍ പ്രസിഡന്‍റ് കിം ജോംങ് ഉന്നിന്‍റെ നേതൃത്വത്തില്‍ പല നടപടികളും ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രോഗം ബാധിക്കപ്പെട്ട എണ്ണൂറോളം കുടുംബങ്ങള്‍ക്ക് ഉടന്‍ തന്നെ മരുന്ന് എത്തിക്കുമെന്നാണ് കെസിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്രയും കുടുംബങ്ങളിലായി ആയിരങ്ങളെ രോഗം ബാധിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഒരുപക്ഷേ കോളറയോ ടൈഫോയ്ഡോ ആകാമിതെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എങ്ങനെ ആയാലും ഈ പകര്‍ച്ചവ്യാധി കൂടി വ്യാപകമായാല്‍ കൊറിയയില്‍ നിലവിലുള്ള ഭക്ഷ്യക്ഷാമം ഇനിയും രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. കാരണം ഇപ്പോള്‍ രോഗം വ്യാപകമായിട്ടുള്ള ഹ്വാങ്വേയിലാണ് രാജ്യത്ത് പ്രധാനമായും കൃഷി നടക്കുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവും മോശമായ മെഡിക്കല്‍ സിസ്റ്റമാണ് നോര്‍ത്ത് കൊറിയയിലേത് ( North Korea). ആശുപത്രികളില്‍ വേണ്ടത്ര സൗകര്യങ്ങളില്ല, ഉപകരണങ്ങളില്ല, ഐസിയുകളില്ല. ഇതിനിടെ കൊവിഡ് ( Covid 19 ) കൂടി വന്നപ്പോള്‍ സ്ഥിതിഗതികള്‍ മോശമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ രോഗം കണ്ടെത്തപ്പെട്ടിരിക്കുന്നത്. 

Also Read:- പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴോ നടക്കുമ്പോഴോ തലകറക്കം, ക്ഷീണം; കാരണമിതാകാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം