പ്രതിരോധ ശേഷി കുറഞ്ഞവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് നൽകാൻ അമേരിക്ക

By Web TeamFirst Published Aug 14, 2021, 5:29 PM IST
Highlights

വ്യാഴാഴ്ചയാണ് അമേരിക്ക ബൂസ്റ്റർ ഡോസ് വാക്‌സിൻ അനുമതി നൽകിയ വിവരം അറിയിച്ചത്. ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകൾക്കാണ് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ എഫ്ഡിഎ അനുമതി നൽകിയത്.  

രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകി. ഡെല്‍റ്റ വേരിയന്റ് അതിവേ​ഗം പടർന്ന് പിടിക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് യുഎസ് റെഗുലേറ്റർമാർ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് അമേരിക്ക ബൂസ്റ്റർ ഡോസ് വാക്‌സിൻ അനുമതി നൽകിയ വിവരം അറിയിച്ചത്. ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകൾക്കാണ് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ എഫ്ഡിഎ അനുമതി നൽകിയത്.

കൊവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേക്ക് കടന്ന സാഹര്യത്തിൽ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾ പ്രത്യേകിച്ച് ഗുരുതരമായ രോഗത്തിന് സാധ്യതയുണ്ടെന്ന് FDA കമ്മീഷണർ ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു.

അതിനാൽ തന്നെ അത്തരം ആളുകൾക്കാണ് കൂടുതൽശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് എടുക്കാൻ പാടുള്ളൂവെന്നും എഫ്ഡിഎ അറിയിപ്പില്‍ പറയുന്നു. 

കൊവിഷീല്‍ഡ് മൂന്നാം ഡോസ് സ്വീകരിക്കുന്നത് നല്ലതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

click me!