കൊറോണ വെെറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ

By Web TeamFirst Published Jun 8, 2021, 9:52 PM IST
Highlights

2020 മെയിലാണ് കാലിഫോർണിയയിലെ ലോറൻസ്​ ലിവ്​മോർ നാഷണൽ ലബോറട്ടറി​ ഇതിനെ കുറിച്ചുള്ള പഠനം നടത്തിയത്. കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ്​ റിപ്പോർട്ട്​ തയാറാക്കിയതെന്നും വാൾസ്​ട്രീറ്റ്​ ജേണൽ പറയുന്നു. 

കൊറോണ വെെറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ. യു.എസ് ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ലബോറിട്ടറിയാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന വേണമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

 2020 മെയിലാണ് കാലിഫോർണിയയിലെ ലോറൻസ്​ ലിവ്​മോർ നാഷണൽ ലബോറട്ടറി​ ഇതിനെ കുറിച്ചുള്ള പഠനം നടത്തിയത്​. അമേരിക്കൻ മുൻ പ്രസിഡൻ്റ്​ ഡോണൾഡ്​ ട്രംപ് ​അധികാരമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു പഠനം നടത്തിയത്.  

കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ്​ റിപ്പോർട്ട്​ തയാറാക്കിയതെന്നും വാൾസ്​ട്രീറ്റ്​ ജേണൽ പറയുന്നു. വൈറസ്​ വുഹാനിലെ ലാബിൽ നിന്ന്​ ചോർന്നതാകാം അല്ലെങ്കിൽ ​മൃഗങ്ങളിൽ നിന്ന്​ വൈറസ്​ മനുഷ്യരിലേക്ക്​ പകർന്നതാകാമെന്നാണ് യുഎസ്​ രഹസ്യാന്വേഷണ ഏജൻസികൾ മുന്നോട്ട്​ വയ്ക്കുന്ന രണ്ട്​ സാധ്യതകൾ.

ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ 2019 നവംബറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി യുഎസ് അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തിരുന്നു. 

ഫൈസർ, മൊഡേണ വാക്സിനുകളുടെ രണ്ട് ഡോസുകൾ എടുക്കുന്നത് അണുബാധ സാധ്യത 91 ശതമാനം കുറയ്ക്കുമെന്ന് പഠനം

 

click me!