ഇനി മുതൽ പച്ചക്കറികളുടെ തൊലി കളയരുത് ; ​ഒരു ​ഗുണമുണ്ട്

Published : Mar 18, 2023, 12:34 PM ISTUpdated : Mar 18, 2023, 12:37 PM IST
ഇനി മുതൽ പച്ചക്കറികളുടെ തൊലി കളയരുത് ; ​ഒരു ​ഗുണമുണ്ട്

Synopsis

ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നൽകുന്നതിന് ചർമ്മസംരക്ഷണ ദിനചര്യയിൽ പച്ചക്കറികൾ പ്രധാന പങ്കുവഹിക്കുന്നു. പച്ചക്കറികളുടെ തൊലികൾ പലരും ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഇനി മുതൽ അവ കളയരുത്. 

തിളങ്ങുന്ന ചർമ്മം ആരാണ് ആ​​ഗ്രഹിക്കാത്തത്. ആരോ​ഗ്യകരമായ ചർമ്മം നിലനിർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നൽകുന്നതിന് ചർമ്മസംരക്ഷണ ദിനചര്യയിൽ പച്ചക്കറികൾ പ്രധാന പങ്കുവഹിക്കുന്നു. പച്ചക്കറികളുടെ തൊലികൾ പലരും ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഇനി മുതൽ അവ കളയരുത്. ചർമ്മസംരക്ഷണത്തിനായി ഉപയോ​ഗിക്കേണ്ട പച്ചക്കറി തൊലികൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഉരുളക്കിഴങ്ങ് തൊലി...

ഉരുളക്കിഴങ്ങിന്റെ തൊലികളിൽ വിറ്റാമിൻ ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യവും അവയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഉരുളക്കിഴങ്ങ് തൊലി മുഖത്ത് തേച്ചുപിടിപ്പിക്കുക. ശേഷം മുഖം കഴുകുക.

വെള്ളരിക്ക തൊലി...

വെള്ളരിക്ക തൊലികൾ കഴിക്കാൻ മാത്രമല്ല, ചർമ്മത്തിനും ഫലപ്രദമാണ്.  വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കും. ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിൽ ധാരാളം അവശ്യ പോഷകങ്ങൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും അതുവഴി സ്വാഭാവികമായും തിളങ്ങുന്ന നിറം നൽകുകയും ചെയ്യുന്നു.

കാരറ്റ് തൊലികൾ...

വിറ്റാമിൻ എയാൽ സമ്പന്നമാണ് കാരറ്റ്. പാരിസ്ഥിതിക സമ്മർദ്ദങ്ങൾക്കും അൾട്രാവയലറ്റ് വികിരണത്തിനും എതിരെ പോരാടാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കാരറ്റ് തൊലികളിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ ചെറുപ്പവും കൂടുതൽ തിളക്കവുമുള്ളതാക്കുന്നു. കാരറ്റിൽ വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്., രണ്ട് ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തെ ശക്തിപ്പെടുത്തുന്ന കൊളാജൻ ഉൽപാദനത്തിനും വിറ്റാമിൻ സി ആവശ്യമാണ്.

മത്തങ്ങ തൊലി...

മത്തങ്ങ തൊലികളിൽ പ്രകൃതിദത്ത എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ മൃദുവായി പുറംതള്ളുന്നു. ചർമ്മത്തിന് തിളക്കവും മിനുസവും നൽകുന്നു. അവയിൽ സിങ്ക്, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ആശ്വാസവും തിളക്കവും നൽകുന്നു. 

വണ്ണം കുറയ്ക്കാൻ‌ ബ്രേക്ക്ഫാസ്റ്റിൽ‌ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിറ്റാമിൻ ഡിയുടെ 5 പ്രധാന ആരോഗ്യ ഗുണങ്ങൾ ഇതാണ്
ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം