'ഇതെന്താണ് ജയിലോ?'; ചൈനയില്‍ നിന്നുള്ള വീഡിയോ ചര്‍ച്ചയാകുന്നു

Published : Oct 16, 2022, 05:41 PM IST
'ഇതെന്താണ് ജയിലോ?'; ചൈനയില്‍ നിന്നുള്ള വീഡിയോ ചര്‍ച്ചയാകുന്നു

Synopsis

ചൈനയിലെ യഥാര്‍ത്ഥ കൊവിഡ് കണക്കുകളെ സംബന്ധിക്കുന്ന ആശയക്കുഴപ്പങ്ങളും ഇന്നും തുടരുന്നു. കൊവിഡ് കേസുകളെത്ര- എത്ര മരണങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ചൈന പുറത്തതുവിട്ട ഔദ്യോഗിക കണക്ക് യഥാര്‍ത്ഥമല്ലെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം.

കൊവിഡ് 19 രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ചൈനയിലാണെന്ന് നമുക്കറിയാം. 2019 അവസാനത്തോടെ ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളുമായിരുന്നു ഇതെച്ചൊല്ലി ഉണ്ടായത്.

ഇപ്പോഴും കൊവിഡ് 19 വൈറസിന്‍റെ ആദ്യ ഉറവിടത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. ചൈനയിലെ യഥാര്‍ത്ഥ കൊവിഡ് കണക്കുകളെ സംബന്ധിക്കുന്ന ആശയക്കുഴപ്പങ്ങളും ഇന്നും തുടരുന്നു. കൊവിഡ് കേസുകളെത്ര- എത്ര മരണങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ചൈന പുറത്തതുവിട്ട ഔദ്യോഗിക കണക്ക് യഥാര്‍ത്ഥമല്ലെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം.

ഇത്തരത്തില്‍ ദുരൂഹതകളേറെ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തുവന്നിട്ടുള്ളൊരു വീഡിയോയും വലിയ രീതിയിലാണ് ചര്‍ച്ചയാകുന്നത്. കാഴ്ചയില്‍ ജയില്‍ പോലെ തോന്നിക്കുന്ന ക്യാബിനുകളാണ് വീഡിയോയില്‍ കാണുന്നത്. ഇതിന്‍റെ വാതില്‍ പോലും തുറക്കുന്നില്ല. പകരം ചെറിയൊരു ഭാഗം മാത്രം തുറന്ന് ഇതിലൂടെയാണ് പുറത്തുള്ളവര്‍ അകത്തുള്ളവരുമായി ബന്ധപ്പെടുന്നത്.

നീണ്ട നിരയായി സജ്ജീകരിച്ചിട്ടുള്ള ഈ ക്യാബിനുകള്‍ കൊവിഡ് ഐസൊലേഷന് വേണ്ടി ഒരുക്കിയിട്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നേരത്തെയും ഇത്തരത്തില്‍ ഭീകരമായ വിധം കൊവിഡ് രോഗികളെ മാറ്റിപ്പാര്‍പ്പിച്ച് രോഗത്തെ പിടിച്ചുകെട്ടാൻ ശ്രമിച്ച ചൈനയില്‍ വീണ്ടും എങ്ങനെയാണ് കേസുകളുയരുന്നത് എന്ന സംശയമാണ് ഏവരും പങ്കുവയ്ക്കുന്നത്.

അതോ ഈ വീഡിയോ മുമ്പെപ്പോഴോ എടുത്തത് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നതാണോ എന്ന സംശയം പങ്കുവയ്ക്കുന്നവരുമുണ്ട്. അതേസമയം ചൈന ഇനിയും പുതിയ വല്ല 'പണി'യുമായി വരികയാണോ എന്ന ഭയം പങ്കുവയ്ക്കുന്നവരും കുറവല്ല. 

പുതിയ എന്തെങ്കിലും പകര്‍ച്ചവ്യാധിയുടെ വരവിനെയോ അല്ലെങ്കില്‍ കൊവിഡില്‍ തന്നെ അപകടകാരികളായ വകഭേദങ്ങളുടെ വരവിനെയോ സൂചിപ്പിക്കുന്നതാണോ ഇതെന്നുമെല്ലാം സംശയം ഉയരുന്നുണ്ട്. 

'വാള്‍സ്ട്രീറ്റ് സില്‍വര്‍' ട്വിറ്റര്‍ പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളും അടക്കമുള്ളവര്‍ ഇത്തരത്തില്‍ കൊവിഡ് ഐസൊലേഷന്‍റെ ഭാഗമായി ജയിലിന് തുല്യമായ ഈ ക്യാബിന് അകത്ത് കഴിയുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇത് ശരിക്കും കൊവിഡ് തന്നെയാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്ന സംശയം വീഡിയോ പങ്കുവച്ചവര്‍ തന്നെ ഉന്നയിക്കുന്നുണ്ട്. എന്തായാലും വ്യാപകമായ ചര്‍ച്ചകളാണ് ഇതെച്ചൊല്ലി ഉയരുന്നത്. 

വീഡിയോ കാണാം...

 

 

Also Read:- 'കൊവിഡ് നമ്മെ പഠിപ്പിച്ച പാഠം എന്താണെന്നറിയുമോ?'; ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ പറയുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ