Vitamin D Deficiency : വൈറ്റമിൻ ഡിയുടെ കുറവ് ഈ രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

Published : Jun 28, 2022, 09:11 PM ISTUpdated : Jun 28, 2022, 09:49 PM IST
Vitamin D Deficiency  :  വൈറ്റമിൻ ഡിയുടെ കുറവ് ഈ രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

Synopsis

വെെറ്റമിൻ ഡി നമ്മുടെ ആരോഗ്യത്തിന്റെ ഒരു നിർണായക ഭാഗമാണ്. അസ്ഥികളുടെ നിർമ്മാണത്തിന് നിർണായകമായ കാൽസ്യവും ഫോസ്ഫറസും ആഗിരണം ചെയ്യാനും നിലനിർത്താനും ശരീരത്തെ സഹായിക്കുന്നു. ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കുക, അണുബാധ നിയന്ത്രിക്കാൻ സഹായിക്കുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

വൈറ്റമിൻ ഡിയുടെ കുറവ് ഡിമെൻഷ്യ (Dementia), സ്ട്രോക്ക് (Stroke) എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ഡിമെൻഷ്യയുടെ അപകടസാധ്യതയും വൈറ്റമിൻ ഡിയുടെ അഭാവവും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർ പഠനം നടത്തുകയായിരുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പഠനം പ്രസിദ്ധീകരിച്ചു.

യുകെയിൽ നിന്നുള്ള 300,000-ത്തിലധികം പങ്കാളികളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിച്ചു. ഡിമെൻഷ്യ (dementia) ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

കാലക്രമേണ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ. ഇത് പിടിപെടുന്നത് ആളുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓർമ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഒരാൾ പ്രായമാകുമ്പോൾ ഡിമെൻഷ്യ കൂടുതൽ സാധാരണമായിത്തീരുന്നു.

Read more ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുകയാണോ? എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്...

വെെറ്റമിൻ ഡി നമ്മുടെ ആരോഗ്യത്തിന്റെ ഒരു നിർണായക ഭാഗമാണ്. അസ്ഥികളുടെ നിർമ്മാണത്തിന് നിർണായകമായ കാൽസ്യവും ഫോസ്ഫറസും ആഗിരണം ചെയ്യാനും നിലനിർത്താനും ശരീരത്തെ സഹായിക്കുന്നു. ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കുക, അണുബാധ നിയന്ത്രിക്കാൻ സഹായിക്കുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

70-നും 97-നും ഇടയിൽ കാനഡക്കാരിൽ 70-നും 97-നും ഇടയിൽ ശതമാനം വൈറ്റമിൻ ഡിയുടെ അപര്യാപ്തതയുണ്ടെന്നും പലർക്കും അഗാധമായ കുറവ് ഉണ്ടാകാമെന്നും 2010-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

'ഡിമെൻഷ്യ, സ്ട്രോക്ക് എന്നിവയുടെ അപകടസാധ്യതകളിൽ വെെറ്റാമിൻ ഡിയുടെ വളരെ കുറഞ്ഞ അളവിലുള്ള സ്വാധീനം ഒരു വലിയ ജനസംഖ്യയിൽ ശക്തമായ ജനിതക വിശകലനങ്ങൾ ഉപയോഗിച്ച് ആദ്യമായി പരിശോധിക്കുന്നത് ഞങ്ങളുടെ പഠനമാണ്...'- പഠനത്തിന് നേതൃത്വം നൽകിയ UniSA’s Australian Centre for Precision Health 
ഡയറക്ടറുമായ എലീന ഹൈപ്പോനെൻ പറഞ്ഞു.

Read more ഉറക്കക്കുറവ് സെക്സിനോടുള്ള താല്പര്യം കുറയ്ക്കുമോ?

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം