വൈറ്റമിന്‍ 'ഇ'യുടെ ഈ ഗുണം അറിയാതെ പോകരുതേ...

Published : Sep 17, 2019, 10:40 PM ISTUpdated : Sep 17, 2019, 10:41 PM IST
വൈറ്റമിന്‍ 'ഇ'യുടെ ഈ  ഗുണം അറിയാതെ പോകരുതേ...

Synopsis

കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് ജീവകം ഇ. ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്.

കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് ജീവകം ഇ. ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ഇത് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

മുടി ചുരുളുന്നത്, വരൾച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, നിങ്ങളുടെ തലമുടിക്ക് തിളക്കം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. അതേസമയം, ഹൃദയാഘാതത്തിന് ശേഷം  പേശികള്‍ക്ക് ഉണ്ടാകുന്ന  ബലക്ഷയത്തെ തടയാന്‍ വൈറ്റമിന്‍ ഇ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ജേണല്‍ റിഡോക്സ് ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാതിരിക്കുന്നതിനുള്ള ഉത്തമപരിഹാരം കൂടിയാണ് വിറ്റാമിന്‍ ഇ. ചര്‍മ്മത്തിലെ മായാത്ത പാടുകള്‍ പലരുടെയും വലിയ പ്രശ്‌നമാണ്. ഇവ നീക്കം ചെയ്യാന്‍ വൈറ്റമിന്‍ ഇ കാപ്‌സ്യൂളുകള്‍ ഉപയാഗിക്കാം. ക്യാപ്‌സ്യൂള്‍ രണ്ടായി മുറിച്ച് പാടുകളില്‍ തേക്കുക. ഇത് എളുപ്പത്തില്‍ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ