Health Tips : തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടത്...

Published : Mar 01, 2024, 08:28 AM IST
Health Tips : തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടത്...

Synopsis

തലച്ചോറിനെ ആരോഗ്യക്ഷമം ആക്കി നിര്‍ത്താനും, ചെറുപ്പമാക്കി നിര്‍ത്താനും നമ്മെ സഹായിക്കുന്ന വൈറ്റമിനുകളെയും ധാതുക്കളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം മന്ദഗതിയിലായി വരും. ഇത് സ്വാഭാവികമായി സംഭവിക്കുന്ന മാറ്റമാണ്. ഇക്കൂട്ടത്തില്‍ തലച്ചോറിന്‍റെ ആരോഗ്യവും ക്ഷയിക്കാം.തലച്ചോറിന്‍റെ ആരോഗ്യം എന്നത് എത്രമാത്രം പ്രധാനമാണെന്നതിനെ കുറിച്ച് എടുത്തുപറയേണ്ടതില്ലല്ലോ. അതിനാല്‍ തന്നെ തലച്ചോറിനെ എപ്പോഴും കാര്യക്ഷമമാക്കി നിര്‍ത്തേണ്ടതും പ്രധാനമാണ്.

ഇങ്ങനെ തലച്ചോറിനെ ആരോഗ്യക്ഷമം ആക്കി നിര്‍ത്താനും, ചെറുപ്പമാക്കി നിര്‍ത്താനും നമ്മെ സഹായിക്കുന്ന വൈറ്റമിനുകളെയും ധാതുക്കളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

തലച്ചോറിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ടൊരു ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്സ്. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനുമെല്ലാം ഇത് ഏറെ സഹായിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങള്‍, വാള്‍നട്ട്സ്, ഫ്ളാക്സ് സീഡ്സ്, ചിയ സീഡ്സ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ്സിന്‍റെ നല്ല ഉറവിടങ്ങളാണ്.

രണ്ട്...

വൈറ്റമിൻ-സി, ഇ- അഥവാ ആന്‍റി-ഓക്സിഡന്‍റ്സും തലച്ചോറിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ട ഘടകങ്ങള്‍ തന്നെ. സിട്രസ് ഫ്രൂട്ട്സ്, ബെറികള്‍, നട്ട്സ്, സീഡ്സ്, ഇലക്കറികള്‍ എന്നിവയെല്ലാം ഇവയുടെ ലഭ്യതയ്ക്കായി കഴിക്കാവുന്നതാണ്.

മൂന്ന്...

തലച്ചോറിന്‍റെ ആരോഗ്യത്തെ സുരക്ഷിതമാക്കി നിര്‍ത്തുന്ന മറ്റൊരു ഘടകം വൈറ്റമിൻ ഡി ആണ്. പ്രധാനമായും സൂര്യപ്രകാശത്തിലൂടെയാണ് നമുക്ക് വൈറ്റമിൻ ഡി ലഭ്യമാക്കുന്നത്. അതിനാല്‍ തന്നെ ദിവസവും അല്‍പസമയമെങ്കിലും സൂര്യപ്രകാശമേല്‍ക്കേണ്ടത് നിര്‍ബന്ധമാണ്. വൈറ്റമിൻ ഡി നല്ലരീതിയില്‍ കുറവാകുന്നപക്ഷം സപ്ലിമെന്‍റ്സ് എടുക്കേണ്ടതാണ്. എന്നാലിത് ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ചെയ്യാവൂ.

നാല്..

വൈറ്റമിൻ ബി6, ബി 9, ബി12 എന്നിവയും ഇത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഉറപ്പിക്കേണ്ട വൈറ്റമിനുകളാണ്. നേന്ത്രപ്പഴം, ഉരുളക്കിഴങ്ങ്, ചിക്കൻ, ഇലക്കറികള്‍, ബീൻസ്, പരിപ്പ് - പയര്‍ വര്‍ഗങ്ങള്‍, ആനിമല്‍ പ്രോഡക്ട്സ് എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം ഇവയുടെ നല്ല സ്രോതസുകളാണ്.

അഞ്ച്...

തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായകമായിട്ടുള്ളൊരു ധാതുവാണ് മഗ്നീഷ്യം. നട്ട്സ്, സീഡ്സ്, ധാന്യങ്ങള്‍ (പൊടിക്കാത്തത്), ഇലക്കറികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ മഗ്നീഷ്യത്തിനായി കഴിക്കാവുന്നതാണ്. 

ആറ്...

തലച്ചോറിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും നിലനില്‍പിനും ഏറെ സ്വാധീനം ചെലുത്തുന്ന മറ്റൊരു ധാതുവാണ് സിങ്ക്. മാംസാഹാരങ്ങള്‍, പാല്‍, നട്ട്സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം സിങ്കിന്‍റെ ലഭ്യതയ്ക്കായി കഴിക്കാവുന്നതാണ്.

ഏഴ്...

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിൻ എന്ന പദാര്‍ത്ഥത്തെ കുറിച്ച് ഏവര്‍ക്കുമറിയാം. ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ പ്രശസ്തമാണിന്ന്. കുര്‍ക്കുമിനും തലച്ചോറിന്‍റെ ആരോഗ്യത്തില്‍ വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. 

Also Read:- പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ നാം തടയുന്ന രോഗങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം