
ഏതു പ്രായക്കാര്‍ക്കും വ്യായാമം ആവശ്യമാണ്. ഓരോരുത്തര്‍ക്കും അത് വ്യത്യസ്ത രീതിയിലാണു ലഭിക്കുന്നതെന്നുമാത്രം. വ്യായാമത്തെ കുറിച്ച് പലരീതിയിലുള്ള സംശയങ്ങളുണ്ട്. എത്രനേരം വ്യായാമം ചെയ്യണം, എപ്പോഴാണ് ചെയ്യേണ്ടത്, വ്യായാമത്തിന് ശേഷം എപ്പോൾ കുളിക്കണം ഇങ്ങനെ പോകുന്നു സംശയങ്ങൾ.
പ്രഭാതഭക്ഷണത്തിന് മുൻപേ വ്യായാമം ചെയ്യുന്നതാണത്രേ അമിതവണ്ണമുള്ളവരിൽ ഏറ്റവും ഗുണകരമായി കണ്ടുവരുന്നത്. യുകെയിലെ ബിർമിങ്ഹാം സർവകലാശാലയിലാണ് വ്യായാമവും ഭക്ഷണനേരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. വർക്ക് ഔട്ടിനും ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടത്രേ.
അമിതവണ്ണമുള്ള 30 പേരിൽ ആറാഴ്ച സമയമെടുത്താണ് ഇവർ പഠനം നടത്തിയത്. ശരീരത്തിൽ അടിഞ്ഞുകൂടിയ ദുർമേദസ് ഫലപ്രദമായി കുറയ്ക്കാൻ പ്രാതലിനു മുൻപേയുള്ള വ്യായാമം ഉപകരിക്കുന്നു. രാവിലെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ വൈകാതെ വ്യായാമം ചെയ്യണം. എന്നു കരുതി വെറുംവയറ്റിൽ കഠിനവ്യായാമങ്ങൾ ചെയ്യാൻ പാടില്ലെന്നും പറയുന്നു.
രാവിലെ ഒരു ഗ്ലാസ് വെള്ളമോ ഗ്രീൻ ടീയോ കഴിച്ചതിനുശേഷം വ്യായാമം ചെയ്യാമെന്നാണ് ഗവേഷകർ പറയുന്നത്. പ്രാതലിനുശേഷമാണ് വ്യായാമത്തിനു നീക്കിവയ്ക്കുന്നതെങ്കിൽ രാവിലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam