പാൻക്രിയാറ്റിക് ക്യാൻസർ; ഈ പ്രധാനപ്പെട്ട ലക്ഷണങ്ങളെ അവ​ഗണിക്കരുത്...

Published : Dec 17, 2022, 09:10 PM ISTUpdated : Dec 17, 2022, 09:17 PM IST
പാൻക്രിയാറ്റിക് ക്യാൻസർ; ഈ പ്രധാനപ്പെട്ട  ലക്ഷണങ്ങളെ അവ​ഗണിക്കരുത്...

Synopsis

അൻപതു ശതമാനം രോഗികളിലും വേദനയാണ് രോഗത്തിന്റെ ആദ്യലക്ഷണം. ഇതു കൂടാതെ രോഗം തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് ചില ലക്ഷണങ്ങൾ കൂടിയുണ്ട്.

ഗുരുതരമായ ക്യാൻസറുകളിൽ ഒന്നാണ് പാൻക്രിയാറ്റിക് ക്യാൻസർ. അടിവയറ്റിൽ ആഴത്തിൽ കിടക്കുന്ന ഒരു ദീർഘവൃത്താകൃതിയിലുള്ള അവയവമാണ് പാൻക്രിയാസ്. പാൻക്രിയാസിന് ചുറ്റും അനിയന്ത്രിതമായി ക്യാൻസർ കോശങ്ങൾ പെരുകുകയും ഒരു ട്യൂമർ രൂപപ്പെടുകയും ചെയ്യുന്നതാണ് പാൻക്രിയാറ്റിക് ക്യാൻസർ. 

അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ( റെഡ് മീറ്റ്,  സംസ്കരിച്ച മാംസത്തിന്റെ ഉയർന്ന ഉപഭോഗം) പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. അൻപതു ശതമാനം രോഗികളിലും വേദനയാണ് രോഗത്തിന്റെ ആദ്യലക്ഷണം. ഇതു കൂടാതെ രോഗം തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് ചില ലക്ഷണങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

അടിവയറ്റിൽ വേദനയാണ് ഒരു ലക്ഷണം. പല കാരണങ്ങള്‍ കൊണ്ടും അടിവയറ്റിൽ വേദന ഉണ്ടാകാം. എന്നാല്‍ അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിവമാവുകയും അത്  പുറത്തേക്കു വ്യാപിക്കുകയും ചെയ്താല്‍ അത് നിസാരമായി കാണതെ ഒരു ഡോക്ടറുടെ സേവനം തേടുക. 

രണ്ട്...

നടുവേദനയാണ് മറ്റൊരു ലക്ഷണം. പാൻക്രിയാറ്റിക് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്. ക്യാൻസർ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്. 

മൂന്ന്...

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. ചർമ്മത്തിന് മഞ്ഞനിറം, കണ്ണുകളിൽ വെളുപ്പ് ഇവയും ഉണ്ടാകാം. 

നാല്...

ഒരു കാരണവുമില്ലാതെ ശരീര ഭാരം പെട്ടെന്ന് കുറയുന്നതും രോഗത്തിന്‍റെ സൂചനയാകാം. 

അഞ്ച്...

മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ലക്ഷണമാണ്. നിറം മാറ്റം ഉണ്ടെങ്കില്‍ അതും നിസാരമായി കാണരുത്. 

ആറ്...

പെട്ടെന്നുണ്ടാകുന്ന പ്രമേഹവും  പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നുകരുതി പ്രമേഹമുള്ള എല്ലാവർക്കും പാൻക്രിയാറ്റിക് ക്യാൻസർ വരാനുള്ള സാധ്യത ഇല്ല.

ഏഴ്...

ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം സ്ഥിരീകരിക്കരുത്.  ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്. 

Also Read: മഞ്ഞുകാലത്ത് ഹൃദയത്തെയും ശ്വാസകോശത്തെയും സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ച്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
വെറും രണ്ടാഴ്ച്ച പഞ്ചസാര ഒഴിവാക്കി നോക്കൂ, ശരീരത്തിനുണ്ടാകാൻ പോകുന്ന അത്ഭുതകരമായ മാറ്റങ്ങൾ എന്തൊക്കെ?