ബിപി കൂടിയാലുള്ള ഈ ഏഴ് സൂചനകളെ അവഗണിക്കേണ്ട

Published : May 05, 2025, 01:22 PM IST
ബിപി കൂടിയാലുള്ള ഈ ഏഴ് സൂചനകളെ അവഗണിക്കേണ്ട

Synopsis

ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. 

ഉയര്‍ന്ന രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ബിപി കൂടുമ്പോള്‍ ശരീരം കാണിക്കുന്ന സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. കടുത്ത തലവേദന 

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ള ഭൂരിഭാഗം ആളുകൾക്കും തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എപ്പോഴുമുള്ള, അതികഠിനമായ തലവേദന, അതിരാവിലെയുള്ള തലവേദന എന്നുവ ചിലപ്പോള്‍ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. 

2. നെഞ്ചുവേദന 

നെഞ്ചുവേദനയും ചിലപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടാകാം. നെഞ്ചില്‍ ഭാരം തോന്നുക, അസ്വസ്ഥത എന്നിവയെ നിസാരമായി കാണേണ്ട. 

3. ശ്വസിക്കാനുള്ള പ്രയാസം 

രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ ഒരാൾക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം.  ഹൈപ്പർടെൻഷന്‍ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണിത്. അതിനെയും നിസാരമാക്കേണ്ട.

4. തലക്കറക്കം, കാഴ്ച മങ്ങല്‍

തലക്കറക്കം, കാഴ്ച മങ്ങല്‍ തുടങ്ങിയവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടായേക്കാം. 

5. മൂക്കിൽ നിന്ന് രക്തസ്രാവം 

മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമാണ്. 

6. കാലുവേദന, മരവിപ്പ് 

നടക്കുമ്പോള്‍ കാലുവേദന, കാലുകളിലെ മരവിപ്പ്, തണുത്ത കൈ-കാലുകള്‍, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക തുടങ്ങിയവയൊക്കെ ബിപി കൂടിയാലുള്ള ലക്ഷണങ്ങളാണ്. 

7. ക്ഷീണം 

ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായും ക്ഷീണം ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.


 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്