മഗ്നീഷ്യത്തിന്റെ അളവ് അമിതമായാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

Published : May 04, 2025, 03:06 PM IST
മഗ്നീഷ്യത്തിന്റെ അളവ് അമിതമായാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

Synopsis

ഊർജ്ജോത്പാദനത്തിനും എല്ലുകളുടെ ബലത്തിനും മഗ്നീഷ്യം അത്യാവശ്യമാണ്. എന്നാൽ ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് അമിതമായാൽ ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. 

ശരീരത്തിന്റെ പ്രവർത്തനത്തിന് വേണ്ട പ്രധാനപ്പെട്ട പോഷക​മാണ് മഗ്നീഷ്യം. ഊർജ്ജോത്പാദനത്തിനും എല്ലുകളുടെ ബലത്തിനും മഗ്നീഷ്യം അത്യാവശ്യമാണ്. എന്നാൽ ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് അമിതമായാൽ ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. മഗ്നീഷ്യത്തിന്റെ അളവ് അമിതമായാലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

മ​​ഗ്നീഷ്യത്തിന്റെ അമിതമായ ഉപഭോഗം വിട്ടുമാറാത്ത വയറിളക്കത്തിന് ഒരു പ്രധാന കാരണമായി കണ്ടെത്തിയതായി ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മഗ്നീഷ്യം സിട്രേറ്റ്, മഗ്നീഷ്യം ഓക്സൈഡ്, മഗ്നീഷ്യം ഹൈഡ്രോക്സൈഡ് എന്നിവ മൂലമാണ് വയറിളക്കം ഉണ്ടാകുന്നത്.

രണ്ട്

ഉയർന്ന അളവിലുള്ള മഗ്നീഷ്യം സപ്ലിമെന്റുകൾ കഴിക്കുന്നത് ഓക്കാനത്തിന് ഇടയാക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

മൂന്ന്

മറ്റൊരു പ്രശ്നമാണ് വയറുവേദന. ഇത് മഗ്നീഷ്യത്തിന്റെ സാധാരണ പാർശ്വഫലങ്ങളിൽ ഒന്നാണ്. മഗ്നീഷ്യം സൾഫേറ്റും മഗ്നീഷ്യം സിട്രേറ്റും മൂലമാണ് ഇത് സംഭവിക്കുന്നത്. 

നാല്

വളരെ ഉയർന്ന അളവിലുള്ള മ​ഗ്നഷ്യം സപ്ലിമെന്റ് കുറഞ്ഞ രക്തസമ്മർദ്ദമോ ഹൈപ്പോടെൻഷനോ ഉണ്ടാക്കാം. ഇത് തലകറക്കം, ബോധക്ഷയം, കാഴ്ച മങ്ങൽ, ക്ഷീണം എന്നിവയ്ക്ക് ഇടയാക്കും.

അഞ്ച്

മഗ്നീഷ്യത്തിന്റെ പാർശ്വഫലങ്ങളിൽ ഒന്നാണ് ക്രമരഹിതമായ ഹൃദയമിടിപ്പ് . വളരെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് ഹൃദയമിടിപ്പ് കുറയുന്നതിനോ, ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്നതിനോ കാരണമാകും.

ആറ്

മഗ്നീഷ്യം പേശികളെയും നാഡികളെയും ബാധിക്കുന്നു. അലസത, ക്ഷീണം, കാലുകളും കൈകളും ചലിപ്പിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടും. ഉയർന്ന അളവിൽ മഗ്നീഷ്യം കഴിച്ചാൽ പേശി ബലഹീനത സംഭവിക്കാം.

ഏഴ്

വളരെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം നാഡീവ്യവസ്ഥയെ ബാധിക്കുകയും ശ്വസന പേശികളെ ബാധിക്കുകയും ചെയ്യും.

യുവാക്കളിലെ വർദ്ധിച്ചു വരുന്ന ഹൃദയാഘാതം ; കാരണങ്ങളും പ്രതിരോധമാർ​ഗങ്ങളും

 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം