
ശരീരത്തില്‍ യൂറിക് ആസിഡ് തോത് ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഗൗട്ട്. സന്ധിവേദനയാണ് ഇതിന്‍റെ പ്രധാന ലക്ഷണം. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനും യൂറിക് ആസിഡ് കാരണമാകാം. യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ പുറന്തള്ളാന്‍ സഹായിക്കും. ഇതിനായി ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക.
രണ്ട്
റെഡ് മീറ്റ്, കടല്‍ ഭക്ഷണങ്ങള്‍, മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പോലെയുള്ള പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
മൂന്ന്
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറന്തള്ളാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
നാല്
ചെറി പഴങ്ങളില്‍ ആന്തോസയാനിനുകള്‍ എന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ചെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്
വിറ്റാമിന്‍ സി അടങ്ങിയ സിട്രിസ് പഴങ്ങള്‍, സ്ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും.
ആറ്
ശരീരഭാരം നിയന്ത്രിക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും.
ഏഴ്
കോഫി കുടിക്കുന്നതും യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ നല്ലതാണ്
എട്ട്
അമിതമായി മദ്യപിക്കുന്നത് യൂറിക് ആസിഡ് തോത് കൂടാന്‍ കാരണമാകും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.
Also read: വൃക്കകളെ സംരക്ഷിക്കാന്‍ ഈ എട്ട് കാര്യങ്ങൾ ചെയ്തുനോക്കൂ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam