മുടികൊഴിച്ചിൽ കുറയാൻ നെല്ലിക്ക പൊടി ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ...

By Web TeamFirst Published Aug 21, 2020, 9:07 PM IST
Highlights

മുടിയുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് നെല്ലിക്ക പൊടി. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത്  മുടിയെ പോഷിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

മുടികൊഴിച്ചിൽ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. മോശം ഭക്ഷണക്രമം, ജീവിതശൈലി, പരിസ്ഥിതി തുടങ്ങി നിരവധി ഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. മുടികൊഴിച്ചിൽ തടയാൻ വീട്ടിലെ ചില ചേരുവകൾ സഹായിക്കും. മുടിയുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് നെല്ലിക്ക പൊടി. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത്  മുടിയെ പോഷിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ കുറയാൻ നെല്ലിക്ക പൊടി മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ഒരു ചെറിയ പാത്രത്തില്‍ അര കപ്പ് നെല്ലിക്ക പൊടി എടുത്ത് ചെറുചൂടുവെള്ളം ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. മുടിയിൽ ഈ പേസ്റ്റ് പുരട്ടുക. തലയോട്ടിയിലും മുടിയിഴകളിലും ഇത് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. മുടിയുടെ അറ്റത്തും നെല്ലിക്ക പൊടി പുരട്ടുക. 15 മുതല്‍ 30 മിനിറ്റ് വരെ മുടിയില്‍ ഇത് ഉണങ്ങാന്‍ വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇത് ‌ചെയ്യാവുന്നതാണ്.

 

 

രണ്ട്...

തൈര് മുടിയെ പോഷിപ്പിക്കുകയും വരണ്ട തലയോട്ടിയോടും മുടിയോടും പോരാടാനും സഹായിക്കുന്നു. തലയോട്ടിക്ക് തൈര് ഉപയോഗിക്കുന്നത് താരനെ ചെറുക്കുന്നു. നെല്ലിക്ക പൊടിയും തൈരും കലര്‍ത്തി ഒരു ഹെയര്‍ മാസ്‌ക് തയ്യാറാക്കാവുന്നതാണ്. ഇത് മുടിയിൽ പുരട്ടി നല്ല പോലെ മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

 

 

മൂന്ന്...

മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ഒട്ടേറെ ഗുണങ്ങള്‍ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

 

 

അല്‍പം ഉലുവ രാത്രി വെള്ളത്തില്‍ മുക്കിവയ്ക്കുക. ശേഷം രാവിലെ ഉലുവ പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. ഈ പേസ്റ്റിലേക്ക് നെല്ലിക്ക പൊടി ചേര്‍ക്കുക. ഈ ഹെയര്‍ മാസ്‌ക് മുടിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

മുടികൊഴിച്ചില്‍ തടയാനും വളര്‍ച്ച ശക്തിപ്പെടുത്താനും ഡയറ്റിലുള്‍പ്പെടുത്തേണ്ട 4 ഭക്ഷണങ്ങള്‍...
 

click me!