'ബയോട്ടിന്‍' എന്ന ബി- വിറ്റാമിന്‍ അടങ്ങിയ ഭക്ഷണമാണ് പ്രധാനമായും മുടി കൊഴിച്ചില്‍ അകറ്റാനും മുടി വളര്‍ച്ചയെ ശക്തിപ്പെടുത്താനും തെരഞ്ഞെടുക്കേണ്ടത്. 'ബയോട്ടിന്‍' അടങ്ങിയ നാല് തരം ഭക്ഷണങ്ങളെയാണ് ഈ പട്ടികയില്‍ പരിചയപ്പെടുത്തുന്നത്

മിക്കവരും പരാതിപ്പെടുന്ന ഒരു വിഷയമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ മൂലമാകാം ഇത് സംഭവിക്കുന്നത്. കാരണങ്ങള്‍ എന്തുതന്നെയായാലും പ്രകൃതിദത്തമായി ഒരു പരിധി വരെ അവയെ ചെറുക്കാന്‍ നമുക്കാകും. അതിന് ഏറ്റവുമധികം സഹായിക്കുന്നത് ഡയറ്റ് തന്നെയാണ്. 

'ബയോട്ടിന്‍' എന്ന ബി- വിറ്റാമിന്‍ അടങ്ങിയ ഭക്ഷണമാണ് പ്രധാനമായും മുടി കൊഴിച്ചില്‍ അകറ്റാനും മുടി വളര്‍ച്ചയെ ശക്തിപ്പെടുത്താനും തെരഞ്ഞെടുക്കേണ്ടത്. 'ബയോട്ടിന്‍' അടങ്ങിയ നാല് തരം ഭക്ഷണങ്ങളെയാണ് ഈ പട്ടികയില്‍ പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

ഒന്നാമതായി പാല്‍ - പാലുത്പന്നങ്ങളാണ് ഈ പട്ടികയില്‍ വരുന്നത്. തൈര്, ചീസ് എന്നുതുടങ്ങി പാലുകൊണ്ട് തയ്യാറാക്കുന്ന ഏത് വിഭവവും മുടിക്ക് നല്ലത് തന്നെ. ഇവ പതിവായി ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. 

രണ്ട്...

ചീരയാണ് രണ്ടാമതായി ഈ പട്ടികയിലുള്‍പ്പെടുന്നത്. ധാരാളം പ്രോട്ടീനും അയേണും ചീരയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ബയോട്ടിന്റേയും പ്രധാന സ്രോതസാണ് ചീര. ഏതിനത്തില്‍ പെട്ട ചീരയും മുടിവളര്‍ച്ചയ്ക്കായി കഴിക്കാവുന്നതാണ്. 

മൂന്ന്...

മിക്കവാറും പേരും മുട്ട കഴിക്കുമ്പോള്‍ അതിന്റെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാനാണ് ഈ ശ്രദ്ധ. എന്നാല്‍ മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം ഉറപ്പിക്കാം. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഡയറ്റീഷ്യനുമായോ അല്ലെങ്കില്‍ ഫിസീഷ്യനുമായോ കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം മഞ്ഞക്കരു കഴിക്കുക. അതുപോലെ അമിതമായി മഞ്ഞക്കരു കഴിക്കുന്നതും നല്ലതല്ല. 

നാല്...

ദിവസവും ഏതെങ്കിലും തരത്തിലുള്ള നട്ട്‌സ് അല്ലെങ്കില്‍ സീഡ്‌സ് കഴിക്കാന്‍ ശ്രമിക്കുക. ഇവയും മുടിയുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പുനല്‍കുന്നു.

Also Read:- ചര്‍മ്മവും തലമുടിയും തിളങ്ങാന്‍ ഒരു സ്പൂൺ നെയ്യ് മാത്രം മതി !...