Health Tips : വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ രാത്രിയില്‍ കിടക്കാൻ പോകുംമുമ്പ് ചെയ്യേണ്ടത്...

Published : Nov 15, 2023, 08:51 AM IST
Health Tips : വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ രാത്രിയില്‍ കിടക്കാൻ പോകുംമുമ്പ് ചെയ്യേണ്ടത്...

Synopsis

ഭക്ഷണവുമായി അഥവാ ഡയറ്റുമായി ബന്ധപ്പെട്ട് പല ടിപ്സും പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ രാത്രി കിടക്കാൻ പോകും മുമ്പായി ചെയ്യാവുന്ന ചില ഡയറ്റ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.

വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാമുണ്ടെങ്കില്‍ മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയൂ. അതും ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം ഇക്കാര്യത്തില്‍ വലിയ സ്വാധീനഘടകമാണ്.

വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ ഭക്ഷണത്തിന് ഉള്ള പ്രാധാന്യം എത്രമാത്രമാണെന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഇത് ഏവര്‍ക്കുമറിയാം. പല ഭക്ഷണപാനീയങ്ങളും ഇതിനായി ഒഴിവാക്കേണ്ടി വരാം. പലതും ഡയറ്റിലുള്‍പ്പെടുത്തേണ്ടിയും വരാം. ഇത്തരത്തില്‍ ഭക്ഷണവുമായി അഥവാ ഡയറ്റുമായി ബന്ധപ്പെട്ട് പല ടിപ്സും പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ രാത്രി കിടക്കാൻ പോകും മുമ്പായി ചെയ്യാവുന്ന ചില ഡയറ്റ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

രാത്രിയില്‍ ചിലര്‍ കാപ്പിയും ചായയുമെല്ലാം കഴിക്കാറുണ്ട്. എന്നാലീ ശീലം ഒട്ടും നല്ലതല്ല. അതേസമയം പുതിനച്ചായ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൊഴുപ്പെരിച്ചുകളയാനുമെല്ലാം സഹായിക്കുന്നതാണ്. 

രണ്ട്...

അത്താഴം ലളിതമായി കഴിക്കുകയെന്നതാണ് അടുത്തതായി ശ്രദ്ധിക്കാനുള്ള കാര്യം. അത്താഴം ലളിതമായിരിക്കണം എന്ന് പൊതുവെ തന്നെ പറഞ്ഞുകേള്‍ക്കാറുള്ളതാണ്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഇത് പിന്തുടരണം. അതുപോലെ രാത്രിയില്‍ കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഫുഡ്സ് എന്നിവ കഴിക്കുന്നതും തീരെ നന്നല്ല. ഇക്കാര്യവും ശ്രദ്ധയില്‍ വേണം.

മൂന്ന്...

അത്താഴം അധികം വൈകി കഴിക്കുന്നതും,വൈകി ഉറങ്ങുന്നതും രാവിലെ വൈകി ഉണരുന്നതുമൊന്നും വണ്ണം കുറയ്ക്കാൻ ശ്രമം നടത്തുന്നവര്‍ക്ക് നല്ലതല്ല. കഴിയുന്നതും അത്താഴം നേരത്തെ കഴിക്കുക. വൈകാതെ തന്നെ ഉറങ്ങിയും ശീലിക്കണം. അത്താഴം കനത്തില്‍ കഴിക്കുന്നതും വൈകി കഴിക്കുന്നതുമെല്ലാം ദഹനപ്രശ്നങ്ങളിലേക്ക് നയിക്കും. ഇതെല്ലാം വണ്ണം കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകാം.

നാല്...

മദ്യപിക്കുന്നവരാണെങ്കില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ നിര്‍ബന്ധമായും അതുപേക്ഷിക്കുക. പ്രത്യേകിച്ച് രാത്രിയില്‍ ഇതൊഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്. മദ്യം മാത്രമല്ല ആല്‍ക്കഹോളിക് ആയ പാനീയങ്ങളെല്ലാം രാത്രിയില്‍ ഒഴിവാക്കണം. 

അഞ്ച്...

രാത്രിയില്‍ സ്നാക്സ് കഴിക്കണമെന്ന് തോന്നിയാലും അനാരോഗ്യകരമായ ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുക. നട്ട്സ്, പോപ്കോണ്‍ പോലുള്ള ഹെല്‍ത്തിയായ സ്നാക്സ്- അതും പരിമിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് ഉചിതം. മറ്റ് സ്നാക്സ് രാത്രിയില്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയായിരിക്കും.

Also Read:- ദേഹത്ത് എളുപ്പത്തില്‍ ഇങ്ങനെ ചതവുകളും പരുക്കുകളും വരുന്നത് എന്തുകൊണ്ട്? അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ