പ്രമേഹം മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

Published : Oct 31, 2023, 07:29 PM ISTUpdated : Oct 31, 2023, 07:42 PM IST
പ്രമേഹം മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

Synopsis

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.  

ഇന്ന് പലരിലും കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നമാണ് പ്രമേഹം. ‌‌മാറിയ ജീവിത ശൈലിയും തെറ്റായ ആഹാരക്രമവുമെല്ലാമാണ് പ്രമേഹത്തിനുള്ള പ്രധാന കാരണങ്ങൾ. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. 

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.

ശരീരത്തിന്റെ ആന്തരിക ആരോഗ്യത്തെയും ബാധിക്കുന്നതിനാൽ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങൾ പുറത്ത് മാത്രമായി ഒതുങ്ങുന്നതല്ലെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ലീഡ് കൺസൾട്ടന്റായ ഡോ.ത്രിഭുവൻ ഗുലാത്തി പറഞ്ഞു. പ്രമേഹം ഹൃദയാഘാതം, വൃക്ക തകരാർ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകും. 

എല്ലുകളിലും സന്ധികളിലും അധിക സമ്മർദ്ദം ചെലുത്തുന്നതിലൂടെ പ്രമേഹം അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കും. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധി വേദന എന്നിവയ്ക്ക് കാരണമാകും. ഇൻസുലിൻ അളവിലെ ഏറ്റക്കുറച്ചിലുകൾ അസ്ഥികളുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും അസ്ഥികളുടെ നഷ്‌ടത്തിനും അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും കാരണമാകുമെന്ന് ഡോ.ഗുലാത്തി പറഞ്ഞു. പ്രമേഹരോഗികൾക്ക് സന്ധിയിൽ അസ്വസ്ഥതയോ കാഠിന്യമോ മറ്റ് പ്രശ്നങ്ങളോ അനുഭവപ്പെടാം.

പ്രമേഹം പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ ബാധിക്കുമെന്ന് ഡോ. ഗുലാത്തി സൂചിപ്പിച്ചു. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രമേഹം പേശികളെ ദുർബലപ്പെടുത്തുകയും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യാം. 

പ്രമേഹം നിയന്ത്രിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമല്ല, പേശികൾ, എല്ലുകൾ, സന്ധികൾ എ‌ന്നിവ ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിനും സഹായകമാണ്. 

അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? ഈ ചേരുവകൾ ഉപയോ​ഗിച്ച് നോക്കൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍