Asianet News MalayalamAsianet News Malayalam

അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? ഈ ചേരുവകൾ ഉപയോ​ഗിച്ച് നോക്കൂ

അസിഡിറ്റിക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത പ്രതിവിധിയാണ് തുളസി.  ഔഷധഗുണങ്ങൾക്ക് പേരുകേട്ട തുളസിയിലയ്ക്ക് നെഞ്ചെരിച്ചിൽ, ഗ്യാസ് എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുന്നു. ഈ ഇലകളിലെ അൾസർ വിരുദ്ധ ഗുണമാണ് ആമാശയത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്. ദിവസവും തുളസി ഇല ചവയ്ക്കുകയോ അല്ലെങ്കിൽ തുളസി വെള്ളം കുടിക്കുകയോ ചെയ്യാം. 
 

tips to prevent acidity naturally-rse-
Author
First Published Oct 31, 2023, 6:10 PM IST

ആസിഡിന്റെ അമിത ഉൽപാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്രന്ഥികളാണ് ഈ ആസിഡ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥിമിക ലക്ഷണം. അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ചില ചേരുവകൾ...

ഒന്ന്...

അയമോദകമാണ് ആദ്യത്തെ ചേരുവക എന്ന് പറയുന്നത്. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണിത്. അയമോദകത്തിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും ഏതെങ്കിലും തരത്തിലുള്ള വയർ സമബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
ദിവസവും ഒരു നുള്ള് അയമോദകം ചവച്ചരച്ച് കഴിക്കുക. അല്ലെങ്കിൽ ഇതിന് പകരമായി ഒരു ടേബിൾ സ്പൂൺ അയമോദകം വെള്ളത്തിൽ രാത്രി മുഴുവൻ മുക്കിവയ്ക്കാം. രാവിലെ ഈ വെള്ളം കുടിക്കുക.

രണ്ട്...

ആപ്പിൾ സിഡർ വിനാഗിരി മറ്റൊന്ന്. ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ആമാശയത്തിലെ ആസിഡ് നിർവീര്യമാക്കി നിങ്ങളുടെ വയറിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് കുടിക്കുക.

മൂന്ന്...

അസിഡിറ്റിക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത പ്രതിവിധിയാണ് തുളസി.  ഔഷധഗുണങ്ങൾക്ക് പേരുകേട്ട തുളസിയിലയ്ക്ക് നെഞ്ചെരിച്ചിൽ, ഗ്യാസ് എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുന്നു. ഈ ഇലകളിലെ അൾസർ വിരുദ്ധ ഗുണമാണ് ആമാശയത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്. ദിവസവും തുളസി ഇല ചവയ്ക്കുകയോ അല്ലെങ്കിൽ തുളസി വെള്ളം കുടിക്കുകയോ ചെയ്യാം. 

നാല്...

അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വസം കിട്ടാൻ മികച്ചതാണ് പെരുംജീരകം. ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്ത് കഴിക്കാം.

അ‍ഞ്ച്...

ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളാണ് ഇഞ്ചിയിൽ ഉള്ളത്. ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാവുന്നതാണ്. 

Read more ഉലുവയിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

 

Follow Us:
Download App:
  • android
  • ios